murder

മലപ്പുറം: കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് കൊഹിനൂർ സ്വദേശിനിയായ അനീസയാണ് മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അയൽക്കാർ കാണുകയും,​പൊലീസിനെ അറിയിക്കുകയുമായിരുന്നു.

അബോധാവസ്ഥയിലായ അനീസയെ പൊലീസും പ്രദേശവാസികളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് യുവതിക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.