pm-modi-food

ന്യൂഡൽഹി: ഇന്ത്യ​-ചൈന ഉച്ചകോടിക്കായി തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയത് രാജകീയ അത്താഴമായിരുന്നു. തഞ്ചാവൂർ കോഴിക്കറി,​ തമിഴ്നാട് ചിക്കൻകറി,​ തക്കാളി രസം,​ വഴുതനക്കുഴമ്പ്, ആന്ധ്ര മട്ടൻ ബിരിയാണി എന്നിങ്ങനെ പോകുന്നു തീൻമേശയിലെ വിഭവങ്ങളുടെ ലിസ്റ്റ്. അക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ചില വിഭവങ്ങളും തീൻ മേശയിൽ സ്ഥാനം പിടിച്ചിരുന്നു.

വറുത്തരച്ച സാമ്പാർ, മസാല ചേർത്ത മലബാർ കൊഞ്ചുകറി എന്നിവയൊക്കെയാണ് വിഭവങ്ങൾ. കൂടാതെ ഹൽവ, അടപ്രഥമൻ, മക്കാനി ഐസ്ക്രീം എന്നിങ്ങനെയുള്ള നിരവധി മധുരപലഹാരങ്ങളും തീൻമേശയിൽ ഇടംപിടിച്ചിരുന്നു.

Tamil Nadu: Non-vegetarian menu of the dinner hosted by Prime Minister Narendra Modi for Chinese President Xi Jinping today in Mahabalipuram. pic.twitter.com/FrKqWTaA8Q

— ANI (@ANI) October 11, 2019

ഇരു നേതാക്കൾക്കും വൻ സുരക്ഷയാണ് മഹാബലിപുരത്ത് ഒരുക്കിയിരിക്കുന്നത്. സ്ഥലത്ത് 16,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയത്. പഞ്ചരഥം, അർജുന തപസ്, എന്നിങ്ങനെയുള്ള ചില വിനോദ കേന്ദ്രങ്ങളിൽ മോദിയും ചൈനീസ് പ്രസിഡന്റും ഇന്നലെ വൈകീട്ട് സന്ദർശനം നടത്തിയിരുന്നു.