news

1. മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് കൊഹിനൂര്‍ സ്വദേശിനി ആയ അനീസയാണ് ഇന്ന് പുലര്‍ച്ചെ മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു എന്ന് പൊലീസ്. ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അനീസയെ അയല്‍ക്കാര്‍ കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. അബോധ അവസ്ഥയില്‍ ആയ യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആണ് ആശുപത്രിയില്‍ എത്തിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യുവതിയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്
2. ലോക ബോ്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുട മേരി കോമിന് വെങ്കലം. 51 കിലോ സെമിയില്‍ രണ്ടാം സീഡായ തുര്‍ക്കി താരത്തോട് മേരി കോം പരാജയപ്പെടുക ആയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ 8 മെഡല്‍ നേടുന്ന ആദ്യതാരമാണ് മേരി കോം. സെമി ഫൈനലില്‍ ഉടനീളം തുര്‍ക്കിയുടെ ബുസ്നാസാ ആധിപത്യം നിലനിറുത്തി. തുര്‍ക്കിയുടെ യൂറോപ്യന്‍ ചാമ്പ്യന്‍ ആണ് ബുസ്നാസ്. അതേസമയം, താരത്തിന് വെങ്കലം കൊടുത്ത റഫറിയുടെ തീരുമാനത്തിന് എതിരെ അപ്പീലുമായി ഇന്ത്യ രംഗത്ത്. റഫറിയുടെ തീരുമാനം ഏകപക്ഷീയം എന്ന് ആരോപണം. 2016 റിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ താരത്തെ മറികടന്ന് ആയിരുന്നു മേരി കോമിന്റെ സെമി ഫൈനല്‍ പ്രവേശനം.
3. കൂടത്തായി കേസ് പൊലീസിന് വെല്ലുവിളി എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കേരളാ പൊലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ആവും നിയമിക്കുക. പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷാംശത്തിന്റെ തെളിവുകള്‍ കിട്ടും എന്നാണ് പ്രതീക്ഷ എന്നും ഡി.ജി.പി. കേസില്‍ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മൃതദേഹ അവശിഷ്ടങ്ങളുടെ പരിശോധന ഇന്ത്യയില്‍ നടത്തണം എന്ന് നിയമോപദേശം. പരിശോധനകള്‍ വിദേശത്തെ ലാബില്‍ നടത്തിയാല്‍ തിരിച്ചടി ആകും എന്ന് വിദഗ്ധര്‍
4. കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ആണ് മുഖ്യപ്രതി ജോളി നടത്തിയത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു. ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ആയ സുഹൃത്ത് ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ജോണ്‍സന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തിയിരുന്നു എന്ന് ജോളി.


5.കൊല്ലപ്പെട്ട മാത്യുവുമായി ജോളിയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും വിവരം. മാത്യു സ്ഥലം വിറ്റ 16 ലക്ഷം ജോളിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം കേസിലെ പ്രതി മാത്യുവുമായി ചേര്‍ന്ന് ജോളി പലിശയ്ക്ക് നല്‍കി. ഈ ഇടപാടില്‍ നിന്ന് റോയിയെ മാറ്റി നിറുത്തി. ഇതിനെ തുടര്‍ന്ന് റോയി സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു എന്നും അന്വേഷണ സംഘത്തിന് ജോളിയുടെ മൊഴി. മരിച്ച മാത്യുവും ആയുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ എന്ന് ക്രൈംബ്രാഞ്ച്. ജോളിയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് ഭര്‍ത്താവ് ഷാജു
6. രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടിയില്‍ കുറവുകള്‍ ഉണ്ട് എന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്നാല്‍ ജി.എസ്.ടി രാജ്യത്തിന്റെ നിയമം ആണ്. ജനപ്രതിനിധികളുടെ പിന്തുണയോടെ ആണ് ജി.എസ്.ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ബില്ലിനെ നിന്ദിക്കേണ്ടതില്ല എന്നും ധനമന്ത്രി പറഞ്ഞു. പ്രതികരണം, കഴിഞ്ഞ ദിവസം പൂനെയില്‍ വച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെ. ജി.എസ്.ടിയില്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ യുവസംരംഭകന് നേരെ നിര്‍മ്മലാ സീതാരമന്‍ ക്ഷുഭിത ആവുകയും ചെയ്തിരുന്നു.
7. ഏറെ കാലത്തെ പ്രയത്നത്തിന് ശേഷമാണ് സര്‍ക്കാര്‍ ഒരു കാര്യവും ആയി വന്നത്. സംസ്ഥാനങ്ങളലും പാര്‍ലമെന്റിലും പാസായ ഒന്നാണ് ജി.എസ്.ടി. ഇത് നിങ്ങള്‍ പ്രതീക്ഷിച്ച് രീതില്‍ ആയിരിക്കില്ല വന്നത്. അതിന്റെ വേദന നിങ്ങള്‍ക്ക് ഉണ്ടാകാം. പക്ഷേ ജി.എസി.ടിയെ നിന്ദിക്കാന്‍ ആരും തുനിയേണ്ട എന്നും മന്ത്രി പറഞ്ഞു. നമ്മള്‍ ഒന്നിച്ചാണ് ജി.എസ്.ടി രൂപീകരിച്ചത്. അതുകൊണ്ട് അത് സ്വന്തമാക്കാന്‍ ശ്രമിക്കണം എന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
9. ഭീകര ആക്രമണത്തിനു സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഞ്ചാബില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളില്‍ പഞ്ചാബ് പൊലീസ് ശക്തമായ തിരച്ചില്‍ ആരംഭിച്ചു. എ.ഡി.ജി.പിമാരായ ഈശ്വര്‍ സിംഗ്, രാകേഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ 5,000 പൊലീസുകാരാണ് തിരച്ചില്‍ നടത്തുന്നത്. പഞ്ചാബ് പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനം ഉണ്ടായത്. വ്യോമ, കര സേനകളുടെ പ്രതനിധികളും ബി.എസ്.എഫ് , എന്‍.ഐ.എ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.പാക് അധീന കാശ്മീരിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് നിയന്ത്രണരേഖ കടക്കാനായി അഞ്ഞൂറോളം ഭീകരര്‍ തയാറെടുക്കുന്നതായി നേരത്തെ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു
10. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനം നാളെ. തൃശൂര്‍ കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 1926-ല്‍ കാലം ചെയ്ത മറിയം ത്രേസ്യയെ കബര്‍ അടക്കി ഇരിക്കുന്നത് തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലാണ്. മറിയം ത്രേസ്യ ഉപയോഗിച്ചിരുന്ന മുറി, മറ്റു വസ്തുക്കള്‍, മരണ സമയത്തു താമസിച്ചിരുന്ന മുറി തുടങ്ങിയവ കാണാന്‍ നിരവധി വിശ്വാസികള്‍ ആണ് ഇവിടെ എത്തുന്നത്. നാളെ വത്തിക്കാനില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥനകളാണ് കുഴിക്കാട്ടുശ്ശേരിയില്‍ ഒരുക്കി ഇരിക്കുന്നത്.