തിരുവനന്തപുരം : എംഎ നിഷാദ് സംവിധാനം ചെയ്ത സസ്‌പെൻസ് ത്രില്ലർ തെളിവ് ഒക്‌ടോബർ 18ന് തിയറ്ററുകളിലെത്തുന്നു. ചെറിയാൻ കൽപ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തിൽ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയിൽ പ്രമേയമാകുന്നുണ്ട്. ലാൽ, ആശ ശരത്, രഞ്ജി പണിക്കർ, നെടുമുടി വേണു, മണിയൻപിള്ള രാജു, രാജേഷ് ശർമ, സയിദ് മൊഹസിൻ ഖാൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഇഥിക പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാറാണ് തെളിവ് നിർമിച്ചത്. എം. ജയച്ചന്ദ്രൻ പശ്ചാത്തല സംഗീതവും കല്ലറ ഗോപൻ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. കെ. ജയകുമാർ, പ്രഭാ വർമ എന്നിവരാണ് തെളിവിലെ ഗാനങ്ങൾ രചിച്ചത്. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും ശ്രീകുമാർ നായർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.