കൊച്ചി: വി-ഗാർഡ് ഇൻഡസ്‌ട്രീസിന് ചെന്നൈയിൽ നടന്ന നാഷണൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് നെറ്റ്‌വർക്ക് കോൺഫറൻസ് - 2019ലെ റീ-ഇമാജിനേഴ്‌സ് മത്സരത്തിൽ ഫസ്‌റ്റ് റണ്ണറപ്പ് പുരസ്‌കാരം. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു സ്ഥാപനം ഈ ദേശീയതല പുരസ്‌കാരം നേടുന്നത്. വി-ഗാർഡ് ടീം അഗങ്ങളായ ടാലന്റ് അക്വിസിഷൻ ഹെഡ് ജോൺ മാത്യു സെബാസ്‌റ്റ്യൻ, മാനേജ്‌മെന്റ് ട്രെയിനീ (എച്ച്.ആർ) അഞ്ജു സൂസൻ അലക്‌സ്, ഓഫീസർ (എച്ച്.ആർ) ഡയാൻ ടിറ്രോ എന്നിവരാണ് പുരസ്‌കാരം നേടിയത്.
എച്ച്.ആർ രംഗത്തെ മികവ് സംബന്ധിച്ച മത്സരം മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഐ.ടി.സി ലിമിറ്റഡ് - കൊൽക്കത്തയ്ക്കാണ് ഒന്നാംസ്ഥാനം. ടെക് മഹീന്ദ്ര, കോറമാൻഡൽ ഇന്റർനാഷണൽ, റിലയൻസ് ജിയോ, എൽ ആൻഡ് ടി., അശോക് ലെയ്‌ലാൻഡ്, ബജാജ് അലയൻസ് തുടങ്ങിയവയും മാറ്റുരച്ച മത്സരത്തിലാണ് വി-ഗാർഡ് ഇൻഡസ്ട്രീസ് ഫസ്‌റ്ര് റണ്ണറപ്പ് ട്രോഫി സ്വന്തമാക്കിയത്.