
ജോളി ചില്ലറക്കാരി അല്ല. ജോളിയെ വീണ്ടും ചോദ്യം ചെയ്യുന്നു.
1. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ആയ സുഹൃത്ത് ജോണ്‍സണ്‍ എന്ന് അന്വേഷണസംഘം. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നത്, വെറും സൗഹൃദം അല്ലെന്നും പൊലീസിന്റെ നിഗമനം. ഭാര്യയെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമം ജോണ്‍സന് അറിയാമായിരുന്നു. ഷാജുവിനെ കൊലപ്പെടുത്താനുള്ള നീക്കവും ജോണ്‍സണ്‍ന്റെ അറിവോടെ എന്നും അന്വേഷണ സംഘം. ജോളിയെ വീണ്ടും ചോദ്യം ചെയ്യുന്നു
2. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു എന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ജോണ്‍സന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തിയിരുന്നു എന്ന് ജോളി. കൂടത്തായി കേസ് പൊലീസിന് വെല്ലുവിളി എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കേരളാ പൊലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ആവും നിയമിക്കുക. പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷാംശത്തിന്റെ തെളിവുകള്‍ കിട്ടും എന്നാണ് പ്രതീക്ഷ എന്നും ഡി.ജി.പി
3. കൊല്ലപ്പെട്ട മാത്യുവുമായി ജോളിയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും വിവരം. മാത്യു സ്ഥലം വിറ്റ 16 ലക്ഷം ജോളിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം കേസിലെ പ്രതി മാത്യുവുമായി ചേര്‍ന്ന് ജോളി പലിശയ്ക്ക് നല്‍കി. ഈ ഇടപാടില്‍ നിന്ന് റോയിയെ മാറ്റി നിറുത്തി. ഇതിനെ തുടര്‍ന്ന് റോയി സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു എന്നും അന്വേഷണ സംഘത്തിന് ജോളിയുടെ മൊഴി. മരിച്ച മാത്യുവും ആയുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ എന്ന് ക്രൈംബ്രാഞ്ച്. ജോളിയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് ഭര്‍ത്താവ് ഷാജു
4. മരട് ഫ്ളാറ്റ് പൊളിക്കലിന് അംഗീകാരം ആവാതെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ പിരിഞ്ഞു. ആശങ്കകള്‍ പരിഹരിക്കാതെ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ ആവില്ല എന്ന നിലപാടില്‍ മരട് നഗരസഭ. പ്രതിഷേധത്തോടെ യോഗം പിരിഞ്ഞത്, ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ ഇതുവരെ മറച്ച് വച്ചു എന്നാരോപിച്ച്. അടുത്ത ദിവസം വീണ്ടും യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. വിഷയത്തില്‍ അന്തിമ തീരുാമനം ഉണ്ടാവുക, കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ശേഷം.
5. മരടിലെ അനധികൃത ഫ്ളാറ്റ് സമുച്ചയങ്ങള്‍ എഡിഫൈസ് എഞ്ചിനീയറിംഗ്, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികള്‍ പൊളിക്കും എന്ന് മരട് നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ സിംഗ്. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ചുമതല ഇരു കമ്പനികളെയും ഏല്‍പ്പിച്ചതായി സ്‌നേഹില്‍ കുമാര്‍. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ സ്‌ഫോടനം നടത്താനാണ് തീരുമാനം. മാലിന്യംനീക്കാന്‍ പ്രത്യേകം ടെന്‍ഡര്‍ വിളിക്കാനും തീരുമാനം ആയി. സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആയിരിക്കും ഫ്ളാറ്റ് പൊളിക്കല്‍.
6. സംസ്ഥാനത്ത് ബി.ജെ.പിക്ക് എതിരേ ചിലര്‍ ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നു എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. എല്ലാ വഴികളും സുരേന്ദ്രനിലേക്ക് എന്ന നിലയില്‍ കോന്നിയിലെ സാഹചര്യം മാറിയിട്ടുണ്ട്. ബിജെപി അനുകൂല നിലപാടാണ് മണ്ഡലത്തിലെ ജനങ്ങളുടേത് എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കാന്നിയിലെ ക്രൈസ്തവ വോട്ടുറപ്പിക്കാന്‍ മതനേതൃത്വങ്ങളെ കണ്ടിരുന്നു. കോന്നിയിലടക്കം എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
7. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ തയ്യാറാകും എന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ജമ്മു കാശ്മീരിലെ അനുച്ഛേദം 370 എടുത്തു കളയാന്‍ സാധിച്ചു എങ്കിലാണോ, ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഇത്ര ബുദ്ധിമുട്ടെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു
8. ലോക വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍. 48 കിലോ വിഭാഗത്തില്‍ ആണ് ഫൈനല്‍ പ്രവേശം. സെമിയില്‍ തായ്ലന്റിന്റെ രക്സാത്തിനെ ആണ് തോല്‍പ്പിച്ചത്. മഞ്ജുവിന്റെ ആദ്യ ഫൈനല്‍ പ്രവേശം ആണിത്. 51 കിലോ വിഭാഗത്തില്‍ മേരികോം വെങ്കലം നേടിയിരുന്നു
9. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മ്മ. പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 35 ലക്ഷം പേര്‍ക്കാണ് വാഹന രംഗത്ത് മാത്രം തൊഴില്‍ നഷ്ടമായത്‌ടെക്‌സ്റ്റൈല്‍ കമ്പനികള്‍ പലതും അടച്ചു പൂട്ടുക ആണ് എന്നും ആനന്ത് ശര്‍മ്മ പറഞ്ഞു
10. ഇന്ന് രാവിലെ ചെന്നൈ മാമല്ലപുരം ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി. കാരണം മറ്റൊന്നുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കുന്നു. മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരന് നല്‍കുന്നതുമാണ് കാഴ്ച. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഈ വീഡിയോയ്ക്ക് വന്‍ പ്രചരണമാണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് മോദി മഹാബലിപുരത്ത് എത്തിയത്.
11. ജമ്മു കാശ്മീരിലെ പത്തു ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനം ലഭ്യമായിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക പദവി റദ്ദാക്കിയതോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാധാരണനില കൈവരിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ സേവനം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. മൊബൈല്‍ സേവനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി 25 ഇന്റര്‍നെറ്റ് കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു