kauthukanm-

വെല്ലിംഗ്ടൺ: ജീവിതത്തിന്റെ ഒരുഘട്ടത്തിൽ വിദ്യാർത്ഥിയെ കല്യാണം കഴിക്കേണ്ടി വന്ന കഥയാണ് അന്നത്തെ കോളേജ് അദ്ധ്യാപികയ്ക്ക് പറയാനുള്ളത്.. പതിനാറുകാരനായ ഹെയ്ഡൻ മക്‌ഡൊണാൾഡും കോളേജ് അദ്ധ്യാപികയായ 23കാരി നടാഷ മില്ലറുമായുള്ള അടുപ്പം വഴിവിട്ട ബന്ധത്തിലേക്ക് കടക്കുകയായാരുന്നു.. ഹെയ്ഡനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട വിവരം ഏറ്റുപറഞ്ഞ നടാഷയ്ക്ക് ഒടുവിൽ കോളേജിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നു. പിന്നീടാണ് കഥയിൽ വൻ ട്വിസ്റ്റ് ഉണ്ടായത്. ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതാണ് കഥയിലെ വഴിത്തിരിവ്.

നിലവിൽ 36 വയസുള്ള നടാഷ മില്ലറും 29കാരൻ ഹെയ്ഡൻ മക്‌ഡോണാൾഡും ഇന്ന് മൂന്നുകുട്ടികളുടെ മാതാപിതാക്കളാണ്.

രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്ക് മക്കളായുളളത്. 2006 ലാണ് സംഭവബഹുലമായ കഥയുടെ തുടക്കം.

അന്ന് ഹെയ്ഡന്റെ മാതാപിതാക്കൾ എതിർപ്പുമായി രംഗത്തുവന്നതോടെ, രണ്ട് സാധ്യതകളാണ് നടാഷയുടെ മുന്നിൽ വന്നത്. ഒന്നുകിൽ ജോലി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഹെയ്ഡനുമായുളള ബന്ധം അവസാനിപ്പിക്കുക. നടാഷ പ്രിൻസിപ്പലിന് രാജിക്കത്ത് നല്‍കുകയായിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2006ൽ ഇനി തനിക്ക് വീണ്ടും പഠിപ്പിക്കാന്‍ കഴിയുമോ എന്ന ഭയമുണ്ടായിരുന്നതായി നടാഷ പറയുന്നു. എന്നാൽ നാലുവർഷത്തിനകം വീണ്ടും ക്ലാസ് മുറിയിൽ എത്താൻസാധിച്ചതായി നടാഷ പറയുന്നു.

ന്യൂസിലൻഡിൽ നിയമപരമായി വിവാഹം കഴിക്കാനുളള പ്രായം 16 ആണ്. കഴിഞ്ഞ 13 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഈ ദമ്പതികൾ, അധ്യാപകർ കൂടിയാണ്. സന്തോഷകരമായി കുടുംബം ജീവിതം നയിക്കുന്നതായും ദാമ്പത്യബന്ധം അവസാന ദൂരം വരെ ഭാര്യയെ ചേർത്തുപിടിക്കുമെന്നും ഹെയ്ഡൻ പറയുന്നു.