news

ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡില്‍ സയനൈഡ് കലര്‍ത്തി ആണെന്ന് ജോളിയുടെ മൊഴി.

1. കൂടത്തായില്‍ ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡില്‍ സയനൈഡ് കലര്‍ത്തി ആണെന്ന് ജോളിയുടെ മൊഴി. കുട്ടിക്ക് കൊടുക്കാന്‍ എടുത്തു വച്ചിരുന്ന ബ്രെഡില്‍ സയനൈഡ് പുരട്ടുക ആയിരുന്നു. പക്ഷേ കുട്ടിക്ക് ബ്രെഡ് നല്‍കിയത് ഷാജുവിന്റെ സഹോദരിയാണ്. കൂടത്തായിലെ മറ്റ് 5 പേരെയും കൊലപ്പെടുത്തിയത് താന്‍ ആണെന്ന് കുറ്റസമ്മതം നടത്തിയ ജോളി ആല്‍ഫൈന്റെ കൊലപാതകം നേരത്തെ നിഷേധിച്ചിരുന്നു. ഇന്ന് രാവിലെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.




2. അതേസമയം, കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധിക്കുന്നത് തടയാന്‍ മുഖ്യ പ്രതി ജോളി ശ്രമിച്ചിരുന്നത് ആയി അന്വേഷണ സംഘം. ഇതിനായി പള്ളി വികാരിയെ സമീപിച്ചിരുന്നു എന്നും കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്നം ഉണ്ടാകും എന്നും കുടുംബങ്ങള്‍ക്ക് ഇടയില്‍ ജോളി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നും ഉദ്യോഗസ്ഥര്‍ വ്യകതമാക്കി. ജോളിക്ക് സയനൈഡ് ലഭിച്ചത് 2 പേരില്‍ നിന്ന്. പ്രജികുമാറിന് പുറമേ മറ്റൊരാള്‍ മുഖേനയും മാത്യു സയനൈഡ് നല്‍കി. ഇയാള്‍ മരിച്ചതിനാല്‍ അന്വേഷണം ഉണ്ടാകില്ല എന്ന് അന്വേഷണ സംഘം അറിയിച്ചു.
3.. ജോളിക്ക് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ആയ സുഹൃത്ത് ജോണ്‍സണ്‍ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നത്, വെറും സൗഹൃദം അല്ലെന്നും പൊലീസിന്റെ നിഗമനം. ഭാര്യയെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമം ജോണ്‍സന് അറിയാമായിരുന്നു. ഷാജുവിനെ കൊലപ്പെടുത്താനുള്ള നീക്കവും ജോണ്‍സണ്‍ന്റെ അറിവോടെ എന്നും അന്വേഷണ സംഘം. ജോളിയെ വീണ്ടും ചോദ്യം ചെയ്യുന്നു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു എന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
4.. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഹരിസിംഗ് മാര്‍ക്കറ്റിലാണ് ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച അനന്ത്നാഗില്‍ സമാനമായ നടന്ന ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു

5.. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് പിന്‍ വലിക്കുന്നു എന്ന സന്ദേശങ്ങള്‍ തെറ്റെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍. 2020 മുതല്‍ പുതിയ 1000 രൂപ നോട്ട് നിലവില്‍ വരുമെന്നും അതിനാല്‍ 2000 രൂപ നോട്ട് പിന്‍വലിക്കുക ആണെന്നും ആണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ് 2000 രൂപ നോട്ട് ബാങ്കില്‍ നല്‍കി മാറ്റി എടുക്കണം എന്നാണ് വ്യാജ സന്ദേശങ്ങളുടെ കാതല്‍. 10 ദിവസത്തിന് ഉള്ളില്‍ 50,000 രൂപ മാത്രമേ മാറ്റാന്‍ സാധിക്കു എന്നും ഇത്തരം സന്ദേശങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത് എന്നും 2000 നോട്ട് പിന്‍ വലിക്കുന്നത് ആയി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും ആണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
6.. മരട് ഫ്ളാറ്റ് പൊളിക്കലിന് അംഗീകാരം ആവാതെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ പിരിഞ്ഞു. ആശങ്കകള്‍ പരിഹരിക്കാതെ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ ആവില്ല എന്ന നിലപാടില്‍ മരട് നഗരസഭ. പ്രതിഷേധത്തോടെ യോഗം പിരിഞ്ഞത്, ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ ഇതുവരെ മറച്ച് വച്ചു എന്നാരോപിച്ച്. അടുത്ത ദിവസം വീണ്ടും യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. വിഷയത്തില്‍ അന്തിമ തീരുാമനം ഉണ്ടാവുക, കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ശേഷം