ബിജു മേനോൻ , നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്പത്തിയൊന്ന്.. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി.. ഇരുമുടിക്കെട്ടേന്തിയ ബിജുമേനോന്റെ ചിത്രമാണ് പോസ്റ്രറിലുള്ളത്.. പശ്ചാത്തലത്തിൽ ചെങ്കൊടി പാറുന്നതും കാണാം.
തട്ടിൻപുറത്ത് അച്ചുതൻ എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദർശ് നാരായണൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സംഗീതം-ബിജിബാൽ, ഛായാഗ്രഹണം-എസ്.കുമാർ, എഡിറ്റ്ങ്-രഞ്ജൻ എബ്രഹാം.