മുംബയ്: പുറത്തേക്കുള്ള വിളികൾക്ക് (ഔട്ട്‌ഗോയിംഗ് കോളുകൾ)​ മിനുട്ടിന് ആറുപൈസ വീതം ചാർജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഉപഭോക്താക്കൾ പ്രകടിപ്പിച്ച നീരസം ഒഴിവാക്കാനായി,​ റിലയൻസ് ജിയോ 30 മിനുട്ട് സൗജന്യ ടോർക്ക് ടൈം നൽകിയേക്കും. ജിയോയുടെ പ്ളാനുകൾ പുതുതായി റീചാർജ് ചെയ്യുമ്പോഴാണ് ഈ ലിമിറ്റഡ് പീരീഡ് ഓഫർ ലഭ്യമാവുക.

ഭാരതി എയർടെലും വൊഡാഫോൺ ഐഡിയയും അൺലിമിറ്റഡ് സൗജന്യ കോളുകൾ തുടരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം,​ കോളുകൾക്ക് ചാർജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ടെലികോം കമ്പനികൾക്ക് നേട്ടമാകുമെന്ന് റേറ്റിംഗ് ഏജൻസിയായ കെയർ റേറ്രിംഗ്‌സ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു)​ വർദ്ധിക്കാൻ ജിയോയുടെ നീക്കം കമ്പനികളെ സഹായിക്കും.