aswin

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യയുടെ കൈപ്പിടിയിൽ. ഇന്ത്യയുടെ കൂറ്രൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് (601/5 ഡിക്ലയേർഡ്) മറിുപടിയായി ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം 275 റൺസിന് ആൾഔട്ടായി. ഇന്ത്യയ്ക്ക് 326 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുമോയെന്ന കാര്യം ഇന്ത്യൻ ക്യാമ്പ് ഇന്നലെ പുറത്ത് വിട്ടില്ല.

36/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ വാലറ്രത്ത് ഫിലാണ്ടറും (പുറത്താകാതെ 44), കേശവ് മഹാരാജും (72) നടത്തിയ രക്ഷാപ്രവർത്തനമാണ് 275 വരെയെങ്കിലും എത്തിച്ചത്.

ഡി ബ്രൂയിനൊപ്പം ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ നോർട്ട്‌ജെയെ (3) തുടക്കത്തിലെ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. നോർട്ട്‌ജെയെ മുഹമ്മദ് ഷമി കൊഹ്‌ലിയുടെ കൈയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ ഡി ബ്രൂയിനെ (8) ഉമേഷ് സാഹയുടെ കൈയിൽ എത്തിച്ചതോടെ 53/5 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടർന്ന് ക്രീസിൽ ഒന്നിച്ച നായകൻ ഫാഫ്ഡുപ്ലെസിസും (64), ക്വിന്റൺ ഡി കോക്കും (31) ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി നൂറ് കടത്തി. എന്നാൽ ടീം സ്കോർ 128ൽ വച്ച് അശ്വിൻ ഡി കോക്കിനെ ക്ലീൻബൗൾഡാക്കിയതോടെ വീണ്ടു ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. പിന്നാലെ മുത്തുസ്വാമിയ (7) ജഡേജ എൽബിയിൽ കുരുക്കി. ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്ന ഡുപ്ലെസിസ് അശ്വിന്റെ പന്തിൽ രഹാനെയുടെ കൈയിൽ ഒതുങ്ങിയതോടെ 162/8 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. 117 പന്ത് നേരിട്ട ഡുപ്ലെസിസ് 9 ഫോറും 1 സിക്സും നേടി. പിന്നീട് ക്രീസിൽ ഒന്നിച്ച മഹാരാജും ഫിലാണ്ടറും ദക്ഷിണാഫ്രിക്കയെ വൻനാണക്കേടിൽ നിന്ന് രക്ഷിച്ച് 250 കടത്തുകയായിരുന്നു. ഇരുവരും 9-ാം വിക്കറ്രിൽ 109 റൺസാണ് കൂട്ടിച്ചേർത്തത്. 42 ഓവറോളം ഇരുവരും ക്രീസിൽ പിടിച്ചു നിന്നു. മഹാരാജിനെ രോഹിത് ശർമ്മയുടെ കൈയിൽ എത്തിച്ച് അശ്വിൻ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 132 പന്ത് നേരിട്ട മഹാരാജ് 12 ഫോറും നേടി. ലാസ്‌റ്ര് മാൻ റബാഡയെ (2) വിക്കറ്രിന് മുന്നിൽ കുടുക്കി അധികം വൈകാതെ തന്നെ അശ്വിൻ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. 192 പന്തിൽ 6 ഫോറുൾപ്പെടെ 44 റൺസുമായി ഫിലാണ്ട പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അശ്വിൻ നാലും ഉമേഷ് മൂന്നും വിക്കറ്രുകൾ വീഴ്ത്തി.