അശ്വതി : ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ബിസിനസുകാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും. ബന്ധുജന സഹായം ലഭിക്കും.
ഭരണി : സന്താനങ്ങൾക്ക് അനുകൂല സമയമല്ല. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ബന്ധുക്കളുമായുണ്ടായിരുന്ന കലഹങ്ങൾ പരിഹരിക്കും. ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കണം. തൊഴിൽരംഗത്ത് നേട്ടം.
കാർത്തിക : പുതിയ തൊഴിൽ ലഭിക്കാൻ അനുകൂലസമയം. മാതാവിന് രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. വിവാഹകാര്യത്തിൽ നിലനിന്നിരുന്ന തടസങ്ങൾ നീങ്ങും.
രോഹിണി : സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്ന സമയമാണ്. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ബിസിനസുകാർക്ക് നേട്ടങ്ങളുണ്ടാകും.
മകയിരം : എല്ലാ പ്രവർത്തനങ്ങളും വിജയത്തിലേക്കെത്തും. അധികചെലവുകൾ നിയന്ത്രിക്കണം. അടിക്കടി യാത്ര ചെയ്യേണ്ടി വരും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.
തിരുവാതിര : കലാകാരന്മാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും. പണമിടപാടുകൾ സൂക്ഷിക്കണം. പഠനത്തിൽ ശ്രദ്ധ കുറയും. ഏറെക്കാലമായി അലട്ടിയിരുന്ന മാനസിക ക്ളേശങ്ങൾ മാറും.
പുണർതം : പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കും. അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയും. പിതാവിനാൽ മാനസിക ദു:ഖം അനുഭവപ്പെടും.
പൂയം : ധനാഭിവൃദ്ധിയും ക്ഷേമവും ഉണ്ടാകും. വിദ്യാഭ്യാസത്തിൽ പുരോഗതി പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്ന് അനുകൂല സമീപനം ലഭിക്കും.
ആയില്യം : സാമ്പത്തിക നേട്ടം പ്രതീക്ഷാം. പുതിയ തൊഴിൽ ലഭിക്കാൻ അനുകൂലസമയമാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം.
മകം : സന്താനങ്ങൾക്ക് പലവിധ നന്മകളും വരാനിടയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. ദാനധർമ്മങ്ങൾക്കായി പണം ചെലവഴിക്കും. പഠനത്തിൽ താൽപ്പര്യം വർദ്ധിക്കും.
പൂരം : സർക്കാർ ജോലി ലഭിക്കാൻ അനുകൂലസമയം. മാതാപിതാക്കളുടെ ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ അകലും.
ഉത്രം : പെരുമാറ്റം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിൽ മന്ദത അനുഭവപ്പെടും. നിലവിലുള്ള തൊഴിലിൽ ചില വ്യത്യാസങ്ങൾ വരും.
അത്തം : കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പൊതുപ്രവർത്തനത്തിൽ അംഗീകാരം ലഭിക്കും. കുടുംബസമേതം യാത്രകൾ നടത്തും. ഭൂമി വാങ്ങാൻ അനുകൂലസമയം.
ചിത്തിര : ധനാഭിവൃദ്ധിയുടെ സമയമാകുന്നു. അപകീർത്തിയുണ്ടാവാൻ ഇടയുണ്ട്. മാനസിക സംഘർഷം വർദ്ധിക്കും. പ്രണയബന്ധം ദൃഢമാകും. ആരോഗ്യകാര്യത്തിൽ സൂക്ഷിക്കണം.
ചോതി : സുഹൃത്തുക്കളാൽ ധനനഷ്ടം വരാൻ സാദ്ധ്യതയുണ്ട്. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. താമസസ്ഥലം മാറേണ്ട സാഹചര്യമുണ്ടാകും.
വിശാഖം : അന്യർക്കായി സഹായങ്ങൾ ചെയ്തുകൊടുക്കും. പുതിയ സുഹൃദ്ബന്ധം വഴി നേട്ടം. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. ചെലവ് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം.
അനിഴം : മത്സരങ്ങളിൽ വിജയസാദ്ധ്യത. മേലധികാരികളിൽ നിന്ന് പരിഗണന ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. വ്യാപാരികൾക്ക് അനുകൂലസമയം.
തൃക്കേട്ട : റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് അനുകൂലസമയം. ശത്രുക്കളെ അതിജീവിക്കാൻ സാധിക്കും. നയനരോഗം വരാൻ സാദ്ധ്യതയുണ്ട്. ചെലവുകൾ വർദ്ധിക്കും.
മൂലം : സന്താനങ്ങളാൽ മാനസിക വിഷമതകളുണ്ടാകും. കുടുംബത്തിൽ നിന്ന് മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം. സത്പ്രവർത്തികൾ ചെയ്യും.
പൂരാടം : വിദേശത്ത് ജോലിക്കായി പോകാനാഗ്രഹിക്കുന്നവർക്ക് അനുകൂലസമയം. ദാനധർമ്മങ്ങൾ ചെയ്യും. ഒന്നിലധികം മാർഗങ്ങളിൽ ധനാഗമം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.
ഉത്രാടം : അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. കലാമത്സരങ്ങളിൽ വിജയസാദ്ധ്യത. ആഗ്രഹസാഫല്യത്തിന്റെ സമയമാണ്. സഹോദരങ്ങളുമായി അകലും. ബന്ധുക്കളെ സഹായിക്കാൻ തയ്യാറാവും.
തിരുവോണം : സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം, ഇഷ്ടസ്ഥലത്തേക്ക് മാറ്റം എന്നിവയുണ്ടാകും. ആരോഗ്യപരമായുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അകലും. കുടുംബത്തിൽ നടക്കുന്ന മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
അവിട്ടം : പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സഹോദരങ്ങളുമായി സ്നേഹവും സഹകരണവും വർദ്ധിക്കും. കർമ്മരംഗത്ത് കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കും. മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കും.
ചതയം : സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യത. തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്.
പൂരുരുട്ടാതി : പലവിധത്തിലും ഭാഗ്യം വരുന്നതായിരിക്കും. കൂടുതൽ യാത്ര ചെയ്യേണ്ടി വരും. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. രോഗങ്ങൾ പിടിപെടാൻ സാദ്ധ്യത.
ഉത്രട്ടാതി : തൊഴിൽസ്ഥലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. വിദേശത്ത് തൊഴിൽ ലഭിക്കാൻ അനുകൂലസമയം. ഗുണഫലങ്ങൾ അധികരിക്കും.
രേവതി : മത്സരപരീക്ഷകളിൽ വിജയിക്കും. വിവാഹകാര്യത്തിൽ തടസം നേരിടും. കടബാദ്ധ്യതകൾ പരിഹരിക്കാൻ സാധിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളുമായി യോജിപ്പിലെത്തും.