ഏത് കറിയായാലും കണ്ണിൽ നിന്ന് വെള്ളം കുടുകുടെ ചാടും എന്ന കണക്കിനാണ് എരിവ് ! എരിവ് പ്രേമം മൂത്തവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ലെന്ന് ഓർമ്മ വേണം. അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവയാണ് സാധാരണ എരിവ് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ. എന്നാൽ എരിവ് അമിതമായി കഴിക്കുന്നവരിൽ ഡിമെൻഷ്യ സാദ്ധ്യത കൂടുതലാണെന്നു അടുത്തിടെ കണ്ടെത്തിയിരുന്നു.
ശ്രദ്ധക്കുറവ്, ഓർമക്കുറവ്, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷിക്കുറവ് എന്നിവയും അമിത എരിവ് ഉപയോഗത്തിന്റെ ദോഷവശങ്ങളാണ്. നാവിലെ രസമുകുളങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനദോഷം. അമിതമായി എരിവ് കഴിക്കുന്നവരിൽ കാലക്രമത്തിൽ വ്യത്യസ്ത രുചികൾ തിരിച്ചറിയാനുള്ള രസമുകുളങ്ങളുടെ ശേഷി നഷ്ടമാകും. ഇക്കാരണങ്ങളാൽ മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും എരിവ് നൽകരുതെന്നാണ് വിദഗ്ധ പക്ഷം.