
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുണ്യതീർത്ഥ യാത്രകൾ. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കും. മുൻകോപം നിയന്ത്രിക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യങ്ങൾ പരിഗണിക്കപ്പെടും. മത്സര രംഗങ്ങളിൽ വിജയിക്കും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിപുലമായ പദ്ധതികൾ. വിദഗ്ദ്ധ നിർദ്ദേശം തേടും. വ്യവസ്ഥകൾ പാലിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനം. ആഗ്രഹങ്ങൾ സഫലമാകും. ഉദ്യോഗമാറ്റമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിലനിൽപ്പിനായി പ്രവർത്തിക്കും. ഉദ്യോഗത്തിന് ശ്രമിക്കും. സുഖ സൗകര്യങ്ങൾ വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഗൃഹത്തിൽ നല്ല അന്തരീക്ഷം. ഭക്ഷണം ക്രമീകരിക്കും. നടപടി ക്രമങ്ങളിൽ കൃത്യത.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മാതാപിതാക്കളുടെ അനുഗ്രഹം. ഔദ്യോഗിക കാര്യങ്ങളിൽ നേട്ടം. താമസം മാറ്റാൻ അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അവസരോചിതമായ സമീപനം. അനുകൂല സാഹചര്യങ്ങൾ. ദേവാലയ ദർശനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സഹോദര സുഹൃത് സഹായം. സ്ഥാനക്കയറ്റം നേടും. ജാമ്യം നിൽക്കരുത്.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും. കുടുംബത്തിൽ സ്വസ്ഥത. അനുഭവ യോഗ്യമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മീയ ചിന്തകൾ വർദ്ധിക്കും. മനസമാധാനത്തിനു അവസരം. കാര്യവിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ബന്ധുക്കളുടെ സഹായം. വിദേശ യാത്രയ്ക്ക് അവസരം. പുതിയ പ്രവർത്തനങ്ങൾ തുടങ്ങും.