മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ ഗോ എയർ വിമാനയാത്രക്കാരനായ കാസർകോട് പള്ളിക്കര സ്വദേശി ഷെരീഫ് മൊവ്വലി(30)ൽ നിന്നാണ് 745 ഗ്രാം സ്വർണം പിടികൂടിയത്. ഇതിന് 28 ലക്ഷം രൂപ വിലവരും. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. രണ്ടുമാസം മുൻപ് ഡി.ആർ.ഐ. നടത്തിയ പരിശോധനയിൽ നാലരക്കോടി രൂപയുടെ സ്വർണം കണ്ടെടുത്തിരുന്നു.