1. കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ നവ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 11 പേര്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ട്-3യുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റര്‍ പോളും കേരള പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയില്‍ ആയത്. വാട്സ് ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ ആണ് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റില്‍ ആയവരില്‍ നിന്ന് ലാപ് ടോപ്പ്, മൊബൈലുകള്‍ ഉള്‍പ്പടെ 28 ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ 8 മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയില്‍ ആയത്. ആലംബം, അധോലോകം, നീലകുറുഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രാഹിമിന്റെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്.
2. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ശീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് ആണ് സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയില്‍ ആയിരുന്നു.ഇന്റര്‍ പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക ഉണ്ടായി. നവ മാദ്ധ്യമങ്ങളില്‍ പേജുകളും വാട്സ് ആപ്പ് ,ടെലഗ്രാം അക്കൗണ്ട് കളും ഉണ്ടാക്കിയാണ് പിടിയില്‍ ആയവര്‍ കുട്ടികള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ നടത്തുന്നത്. സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ടിന്റെ പരിശോധന തുടരക ആണ്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.
3. കൂടത്തായി കൊലപാതക പരമ്പര കേസുകളുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും മനപൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്നതില്‍ അന്വേഷണം. പ്രധാന പ്രതി ജോളിയുമായി ബന്ധപ്പെട്ട ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വ്യക്തമായ സാഹചര്യത്തില്‍ ആണ് നടപടി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാല്‍ പൊലീസ് ഈ വിഷയത്തെ സമീപിക്കുന്നത് ഏറെ ഗൗരവത്തോടെ. അന്വേഷണ സംഘത്തിന് സാങ്കേതിക സഹായം നല്‍കുന്നതിന് രൂപീകരിച്ച സംഘം നാളെ വടകര റൂറല്‍ എസ്.പി കെ.ജി. സൈമണുമായി കൂടിക്കാഴ്ച നടത്തും. ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക.
4. കേസ് അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കവെ, വീണ്ടും പുതിയ വെളിപ്പെടുത്തലുകളും ആയി മുഖ്യപ്രതി ജോളി. അന്നമ്മയെ കൊന്നത് മുന്‍ ഭര്‍ത്താവ് റോയിക്ക് അറിയാം ആയിരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആണ് കൊന്നത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചു. മകള്‍ ആല്‍ഫൈനെ കൊന്ന ദിവസം തന്നെ സിലിയേയും ലക്ഷ്യമിട്ടിരുന്നു. മൂന്നാം തവണ രണ്ട് പ്രാവശ്യം സയനൈഡ് കൊടുത്തു. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ട് നടന്നാണ് കൃത്യം നടത്തിയത് എന്നും ജോളി
5. ആറ് കൊലപാതകങ്ങളിലും ജോളി കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ ഈ മൊഴികള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തണം. സാഹചര്യങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്ന സാക്ഷി മൊഴികള്‍ കൂടിവേണം. ഇതെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിന് ആണ് ജോളിയെ അന്വേഷണ സംഘം വിധേയം ആക്കുന്നത്. കസ്റ്റഡി കാലാവധി തീരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും
6. ഹരിയാന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണം കൊഴുപ്പിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍. രണ്ടിടത്തും ഇന്ന് പ്രമുഖര്‍ പ്രചാരണത്തിന് എത്തും. രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് മഹാരാഷ്ട്രയില്‍ ആണ് പ്രചരണം നടത്തുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. രാവിലെ 10.30ന് ചണ്ടിഗഡിലെ ലളിത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയാണ് പത്രികയുടെ പ്രകാശനം നിര്‍വഹിച്ചത്
7. മഹാരാഷ്ട്ര ഹരിയാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിന് എത്തുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് തിരഞ്ഞെടുപ്പ് പരിപാടികളില്‍ ആണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഉച്ച കഴിഞ്ഞാണ് മൂന്നിടത്തെയും പ്രചാരണ പരിപാടികള്‍. ലാത്തൂര്‍ ജില്ലയിലെ ബസവരാജിലും, മുംബയ് അര്‍ബനിലും വൈകിട്ടോടെ ധാരാവിയിലും ആണ് രാഹുല്‍ ഗാന്ധിയെത്തുക. പ്രചാരണത്തില്‍ ഏറെ പിറകിലുള്ള കോണ്‍ഗ്രസ് ക്യാമ്പില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ഉണര്‍വുണ്ടാക്കും എന്നാണ് ഹൈക്കമാന്റ് കണക്കുകൂട്ടല്‍
8. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ എത്തുന്നത്. കേന്ദ്ര പ്രതരോധ മന്ത്രി രാജ്നാഥ് സിങും ഹരിയാനയില്‍ രണ്ടിടത്ത് ഇന്ന് പ്രചാരണത്തിന് എത്തുന്നുണ്ട്.
9. ജപ്പാനില്‍ ആഞ്ഞടിച്ച ഹജിബിസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു. ടോമിയോക്കയില്‍ വീട് തകര്‍ന്നുണ്ടായ രണ്ടു മരണം മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി പേരെ കാണാതായി. മരണസംഖ്യ ഉയരും എന്നാണ് സൂചന. അറുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റാണ് ഇപ്പോള്‍ ജപ്പാനില്‍ ആഞ്ഞടിക്കുന്നത്
10. പ്രാദേശിക സമയം 7 മണിയോടെടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത കൈവരിച്ച കാറ്റ്, കിഴക്കന്‍ തീരത്തിലേക്ക് നീങ്ങുകയാണ്. ഹോന്‍ഷു ദ്വീപ് മേഖലയെ ആണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുക. ടോക്കിയോ തീരത്ത് കനത്ത മഴയും കാറ്റും നാശം വിതക്കുകയാണ്. 2,70,000 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി. ഏതാണ്ട് 40 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആണ് വന്‍ദുരന്തം ഒഴിവായത്. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയില്‍ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി