കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.
1. കൂടത്തായി കൊലപാതക പരമ്പരയില്‍ ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാന്‍ ഷാജുവിന് നിര്‍ദേശം. വടകര എസ്.പി ഓഫീസില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം. അതിനിടെ, ജോളിയുടെ ഇടുക്കി രാജകുമാരിയില്‍ ഉള്ള സഹോദരി ഭര്‍ത്താവ് ജോണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറാണ് ജോണിയെ ചോദ്യം ചെയ്തത്. ബന്ധു എന്നതിലുപരി ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കും എന്നും ജോണി പറഞ്ഞു. ജോളിയെ ഭൂമി ഇടപാടില്‍ സഹായിച്ച ലീഗ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
2. ജോളിയുടെ റേഷന്‍ കാര്‍ഡ്, ഭൂനികുതി രേഖകളെല്ലാം ഇമ്പിച്ചി മൊയ്ദീനെ ഏല്‍പ്പിച്ചു എന്നായിരുന്നു ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ ഇതോന്നും കണ്ടെടുക്കാന്‍ ആയില്ല. ജോളി ഇമ്പിച്ചി മോയ്ദീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ വക്കീലിനെ ഏര്‍പ്പാടിക്കി തരണം എന്നാവശ്യപ്പെട്ട് ആണ് ജോളി വിളിച്ചത് എന്നും കാര്യം എന്താണ് എന്ന് പറഞ്ഞിരുന്നില്ല എന്നും മോയ്ദീന്‍ പൊലീസിന് മൊഴി നല്‍കി.
3. അതേസമയം, കേസുകളുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും മനപൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്നതില്‍ അന്വേഷണം. പ്രധാന പ്രതി ജോളിയുമായി ബന്ധപ്പെട്ട ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വ്യക്തമായ സാഹചര്യത്തില്‍ ആണ് നടപടി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാല്‍ പൊലീസ് ഈ വിഷയത്തെ സമീപിക്കുന്നത് ഏറെ ഗൗരവത്തോടെ. അന്വേഷണ സംഘത്തിന് സാങ്കേതിക സഹായം നല്‍കുന്നതിന് രൂപീകരിച്ച സംഘം നാളെ വടകര റൂറല്‍ എസ്.പി കെ.ജി. സൈമണുമായി കൂടിക്കാഴ്ച നടത്തും. ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക.
4. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ച് എത്തണം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാര്‍ട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ വിലയിരുത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല എന്നും ഖുര്‍ഷിദ്. ഇദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തിന് ഇതിനോടകം തന്നെ വിമര്‍ശന ശരങ്ങള്‍ ആണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്നത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുതിരാതെ ബി.ജെ.പിക്ക് എതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ രേഖയും അഭിപ്രായപ്പെട്ടു.
5. ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കേരള കത്തോലിക്ക സഭയ്ക്ക് 4 വിശുദ്ധര്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസേലിക്കയില്‍ ശുശ്രൂഷകള്‍ തുടരുന്നു. മദര്‍ മറിയം ത്രേസ്യയ്ക്ക് ഒപ്പം 4 പേരെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ ജോണ്‍ ഹെന്ററി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നീനി, സിസ്റ്റര്‍ മാര്‍ഗരീത്ത ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപേസ് പോന്തെസ് എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
6. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിയ്ക്കാന്‍ ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘവും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മറിയം ത്രേസ്യ സ്ഥാപിച്ച തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയിലെ മഠത്തിലും വിപുലമായ ഒരുക്കങ്ങളാണ് പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത്.
7. മധ്യസ്ഥ പ്രാര്‍ത്ഥന, ദിവ്യബലി, പ്രത്യേക കുര്‍ബാന തുടങ്ങി ചടങ്ങുകള്‍ ഏറെയാണ് പുത്തന്‍ ചിറയിലെ മറിയം ത്രേസ്യയുടെ ഭൗതിക ശരീരം സൂക്ഷിച്ച കുഴിക്കാട്ടുശ്ശേരിയിലെ പ്രാര്‍ത്ഥനാലയത്തില്‍. 1876ലാണ് മറിയം ത്രേസ്യയുടെ ജനനം. 1999ല്‍ ധന്യയായും 2000ത്തില്‍ വാഴ്ത്തപ്പെട്ടവള്‍ ആയും മറിയം ത്രേസ്യയെ വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു.
8. കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാമുക്ക് സ്വദേശി സാവിത്രി ആണ് മരിച്ചത്. മകന്‍ സുനിലിനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ആണ് ക്രൂരത പുറത്തായത്. കൂട്ട പ്രതിയെന്ന് സംശയിക്കുന്ന കുട്ടന്‍ എന്നയാള്‍ ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് അമ്മയെ കാണാനില്ലെന്ന് കാട്ടി മകള്‍ കൊല്ലം പൊലീസില്‍ പരാതി നല്‍കിയത്. രണ്ടര ലക്ഷം രൂപയ്ക്ക് വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി സാവിത്രിയമ്മയെ ഉപദ്രവിക്കാറുള്ളതായി മകള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
9. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ തനിക്കും പരാതിയുണ്ടെന്നും അമ്മ എവിടെ പോയെന്ന് അറിയില്ല എന്നും ആയിരുന്നു സുനിലിന്റെ പ്രതികരണം. പെന്‍ഷന്‍ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനില്‍ വഴക്ക് ഉണ്ടാക്കുമായിരുന്നു എന്നും മര്‍ദിക്കും ആയിരുന്നു എന്നും അയല്‍വാസികളും പൊലീസിനോട് പറഞ്ഞു. സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കഞ്ചാവ് കേസിലും സുനില്‍ പ്രതിയാണ്.
10. കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ നവ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 11 പേര്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ട്-3യുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റര്‍ പോളും കേരള പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയില്‍ ആയത്. വാട്സ് ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ ആണ് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റില്‍ ആയവരില്‍ നിന്ന് ലാപ് ടോപ്പ്, മൊബൈലുകള്‍ ഉള്‍പ്പടെ 28 ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ 8 മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയില്‍ ആയത്. ആലംബം, അധോലോകം, നീലകുറുഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രാഹിമിന്റെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്.