modi

ചെന്നൈ: മാമല്ലപുരം കടൽത്തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാതസവാരിക്കിടെ തീരം വൃത്തിയാക്കിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ, എല്ലാവരുടെയും കണ്ണുടക്കിയത് മോദിയുടെ കൈയിൽ! പ്രധാനമന്ത്രിയുടെ കൈയിൽ എന്താണ്? വടിയോ ഡംബൽസോ? സംഭവം ചർച്ചയായതോടെ ഉത്തരവുമായി മോദി തന്നെ എത്തി.

'ഞാൻ എപ്പോഴും ഉപയോഗിക്കുന്ന അക്യുപ്രഷർ റോളറാണ് അത്. കടൽത്തീരത്ത് പ്ലോഗ് ചെയ്യാൻ പോകുമ്പോൾ ഞാൻ എന്താണ് കൈയിൽ പിടിച്ചിരുന്നതെന്ന് ഇന്നലെ മുതൽ പലരും ചോദിക്കുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നാഡികളുടെ ഉത്തേജനം, രക്തചംക്രമണം എന്നിവ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ചൈനീസ് ഉപകരണമാണ് അക്യുപ്രഷർ റോളർ. രക്തചംക്രമണം വർദ്ധിപ്പിച്ച് സമ്മർദ്ദവും മാനസിക പിരിമുറുക്കവും ഒഴിവാക്കാനും ഊർജ്ജസ്വലത നൽകാനും അക്യു പ്രഷർ സഹായിക്കും.