വത്തിക്കാൻ സിറ്റി: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മാതൃരൂപതാ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷനായ കർദിനാൾ ജിയോവാനി അഞ്ചലോ ബേച്ചു, മറ്റ് നാലുപേരുടെയും രൂപതാദ്ധ്യക്ഷന്മാർ എന്നിവർ സഹകാർമ്മികരായി. മലയാളത്തിലും പ്രാർത്ഥനയും ഗാനാർച്ചനയും നടന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞെരളക്കാട്ട്, മദർ ജനറൽ സിസ്റ്റർ ഉദയ, ടി.എൻ. പ്രതാപൻ എം.പി, ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
ഇന്ന് രാവിലെ പത്തരയ്‌ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബർ 16 ന് കുഴിക്കാട്ടുശേരിയിൽ നടക്കും.
.