പാര (ബ്രസീൽ): സംഗീത പ്രേമികളെ ഏറെ ആവേശത്തിലാക്കുന്ന പരിപാടിയാണ് ഡി.ജെ ഡാൻസ്. എന്നാൽ പാട്ടു പാടുന്നതിനിടെ അടിതെറ്റി വീഴുന്ന ഗായികയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തലമുടി തല കറക്കിയുള്ള പെർഫോമൻസിനിടെ സ്റ്റേജിൽ ചുവട് പിഴച്ച ഗായിക വീഴുകയായിരുന്നു. ബ്രസീലിലെ പാരയിൽ നടന്ന ലാംബാറ്റീരിയ ആഘോഷങ്ങൾക്കിടെയാണ് സംഭവം.
പ്രശസ്ത ഗായിക ഗാബി അമാരാൻടോസിനാണ് പരിപാടിക്കിടെ സ്റ്റേജിൽ വീണ് പരിക്കേറ്റത്. സ്റ്റേജിലുണ്ടായിരുന്ന ഡി.ജെ ഡെസ്കിലെ കമ്പിയിലേക്കാണ് ഗായിക തലയിടിച്ച് വീണത്. ആർത്തുവിളിക്കുന്ന കാണികൾക്ക് മുമ്പിൽ വീണ് പരിക്കേറ്റെങ്കിലും പരിപാടി നിർത്താൻ ഗായിക ഗാബി തയ്യാറായില്ല. വടക്കന്‍ ബ്രസീലിലെ സംഗീതരൂപമായ ടെക്നോബ്രഗയുടെ അവതരണത്തിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഗാബി. സ്റ്റേജില്‍ ചുടവ് പിഴച്ച് വീഴുന്ന ദൃശ്യങ്ങൾ ഗായിക ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്രസീലിൽ അറിയപ്പെടുന്ന ഗായിക കൂടിയാണ് നാൽപ്പത്തിയൊന്നുകാരിയായ ഗാബി അമാരാൻടോസ്.