മാനന്തവാടി: ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിലുള്ള മനോവിഷമത്തിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു.കോറോത്ത് വർക്ക്ഷോപ്പ് തൊഴിലാളി കല്ലാറം കോട്ടപറമ്പ് വീട്ടിൽ ബാലകൃഷ്ണൻ (45) ആണ് മരിച്ചത്. വീടിന് മുൻഭാഗത്ത് റോഡ് സൈഡിലുള്ള വലിയ പ്ലാവിൽ ഏണി വെച്ച് കയറി കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി കയറിൽ തൂങ്ങുകയായിരുന്നു. കയറും കത്തിക്കരിഞ്ഞതിനാൽ റോഡിലേക്ക് വീണ ബാലകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ നടുറോഡിൽ കിടക്കുന്നത് രാവിലെ ഇതുവഴി നടന്ന് വന്ന ഒരു യാത്രക്കാരനാണ് ആദ്യം കണ്ടത്. ബാലകൃഷ്ണനുമായി പിണങ്ങിയ ഭാര്യ മൂന്നു മാസം മുമ്പ് രണ്ട് മക്കളെയും കൂട്ടി ബത്തേരിയിലുള്ള ഭാര്യവീട്ടിലേക്ക് പോയിരുന്നു ഇതിന് ശേഷം ബാലകൃഷ്ണൻ തനിച്ചാണ് താമസിച്ചിരുന്നത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി ആരംഭിച്ചു. ഭാര്യ: സന്ധ്യ.മക്കൾ :സൗപർണ്ണിക ,സായ് കൃഷ്ണ