modi

പുലർകാലത്ത് മാമല്ലപുരം ബീച്ചിലൂടെയുള്ള നടത്തം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉള്ളിലെ കവിയെ ഉണർത്തി. കടലുമായുള്ള സംഭാഷണം മനസിലോർത്ത് പേനയെടുത്ത് അദ്ദേഹമെഴുതി.

' ഹേ,​ സമുദ്രമേ

നിനക്കെന്റെ പ്രണാമം

നീ ശാന്തമാണ്, ഗംഭീരമാണ്

ലോകത്തിന് ജീവനേകുന്നു, നീലിമയാർന്ന നിന്റെ ജലം

നിന്റെ അഗാധമായ വിസ്താരം, വിശാലത

നിന്റെയീ രൂപം അതുല്യമാണ്!

ഹേ സമുദമേ,

നിനക്കെന്റെ പ്രണാമം

ഉപരിതലത്തിലുള്ള ഈ കോലാഹലങ്ങൾ, ഈ പരിണാമം,

ചിലപ്പോൾ മീതെയാണെങ്കിൽ, ചിലപ്പോൾ താഴെ

ഗർജ്ജിക്കുന്ന തിരമാലകളുടെ ഈ പ്രതാപം

ഇതോ നിന്റെ വേദന, നിന്റെ ആക്രോശം

അതോ നിന്റെ സങ്കടമോ?...

................................................."

ഹിന്ദിഭാഷയിൽ രചിച്ച എട്ടു പാരഗ്രാഫുള്ള കവിതയ്ക്കടിയിൽ ഒപ്പു ചാർത്തി പ്രധാനമന്ത്രി ഇന്നലെ ഇത് ട്വിറ്ററിൽ പങ്കുവച്ചു. 'കടലിനോടുള്ള എന്റെ വികാരമാണിത്. ഒരു കവിതയുടെ രൂപത്തിൽ ഞാനിത് നിങ്ങളുമായി പങ്കുവയ്ക്കുന്നു'.