മൃതദേഹങ്ങൾ കത്തിക്കുമ്പോൾ ശരീരം വലിഞ്ഞു മുറുകുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മൃതദേഹങ്ങൾ തനിയെ ചലിക്കുമോ? അതിനുള്ള ഉത്തരമാണ് ശാസ്ത്രലോകം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മരണശേഷം ഒരു വർഷംവരെ മൃതദേഹങ്ങൾ തനിയെ ചലിക്കുന്നുണ്ടെന്നും എന്നാൽ അതിൽ ആശങ്കപ്പെടേണ്ട കര്യമില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
മരണശേഷം ശരീരങ്ങൾ അഴുകുന്നു. ഇതിനെ തുടർന്ന് പേശികൾക്കും സന്ധികൾക്കുമെല്ലാം നാശമുണ്ടാകുന്നത് കൊണ്ടാണ് ചെറിയ രീതിയൽ മൃതദേഹം ചലിക്കുന്നതെന്ന് ആസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റൽ റിസർച്ചിലെ ഗവേഷകയായ അലിസൺവിൽസണും സഹപ്രവർത്തകരും കണ്ടെത്തിയത്. നിരവധി ടൈം ലാപ്‌സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകർ മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്. പൊലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങൾക്കും കണ്ടെത്താൻ ഇതിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.