ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കടൽതീരത്ത് നടത്തിയ പ്രഭാതനടത്തവും തീരത്ത് നടത്തിയ ശുചീകരണവും വൻ ചർച്ചയായിരുന്നു.
തീരത്തെ ചപ്പുചവറുകൾ പെറുക്കി, സഞ്ചിയിലാക്കി തീരം വൃത്തിയാക്കുന്ന തന്റെ വീഡിയോ മോദി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് പ്രഭാതനടത്തത്തിന് ശേഷം കടല്‍ത്തീരത്തെ പാറക്കെട്ടുകളിലിരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലാകെ വൈറലായി. എന്നാൽ ഇതിനെതിരെ വൻവിമർശനങ്ങളും ഉയർന്നിരുന്നു.
അതിനിടെ കടലിനെ അഭിമുഖീകരിച്ചിരുന്നപ്പോൾ മനസിലുദിച്ച ആശയങ്ങളെ കവിതയാക്കിയിരിക്കുകയാണ് മോദി.
കടലിനെപ്പറ്റിത്തന്നെയാണ് കവിത. 'ഹേ സാഗർ...' എന്ന് തുടങ്ങുന്ന കവിത ഹിന്ദിയിലാണെഴുതിയിരിക്കുന്നത്. സാഗരത്തിന് തന്റെ പ്രണാമമർപ്പിച്ചാണ് മോദി കവിത തുടങ്ങുന്നത്. കവിതയുടെ കടലിന് സൂര്യനോടും തിരകളോടുമുള്ള ബന്ധമാണ് കവിതയുടെ ഇതിവൃത്തമായി വന്നിരിക്കുന്നത്. കവിത തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. തന്റെ വൈകാരിക ലോകത്തെ സംഭാഷണമെന്നാണ് ഈ കവിതയെ മോദി വിശേഷിപ്പിക്കുന്നത്.
പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ മോദിയുടെ കവിതയ്ക്കും സോഷ്യൽ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
कल महाबलीपुरम में सवेरे तट पर टहलते-टहलते सागर से संवाद करने में खो गया।
— Narendra Modi (@narendramodi) October 13, 2019
ये संवाद मेरा भाव-विश्व है।
इस संवाद भाव को शब्दबद्ध करके आपसे साझा कर रहा हूं- pic.twitter.com/JKjCAcClws