l ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന റെക്കാഡ് സ്ഥാപിച്ച് അമേരിക്കൻ വനിതാ സൈമൺ ബൈൽസ്.
l ജർമ്മനിയിലെ സ്റ്റുട്ട് ഗർട്ടിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ബാലൻസ് ബീമിലും ഫ്ളോർ എക്സർസൈസിലും സ്വർണം നേടിയതോടെ സൈമൺ ബൈൽസിന്റെ ലോക മെഡലുകളുടെ എണ്ണം 25 ആയി.
l 23 ലോക ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയിരുന്ന ബെലറൂസിന്റെ പുരുഷതാരം വിറ്റാലി ഷെർബോയുടെ റെക്കാഡാണ് സൈമൺ തകർത്തത്.
l 19 സ്വർണമെഡലുകളാണ് സൈമൺ ലോക ചാമ്പ്യൻഷിപ്പുകളിൽ നിന്ന് നേടിയിരിക്കുന്നത്.