narendra-modi-

ന്യൂഡൽഹി: ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ഇൻസ്റ്റഗ്രാമിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻസ്റ്റഗ്രാമിൽ ഞായറാഴ്ചയോടെ മോദിക്ക് മൂന്ന് കോടി ഫോളോവേഴ്സ് തികഞ്ഞു.

ഇൻസ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന നേതാക്കളിലൊരാളാണ് മോദി. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ 2.56 കോടി ഫോളോവേഴ്സുമായും അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ 2.48 കോടി ഫോളോവേഴ്സുമായും രണ്ടുംമൂന്നുംസ്ഥാനങ്ങളിലുണ്ട്.. .


ട്വിറ്ററില്‍ മോദിക്ക് 5.07 കോടി ഫോളോവേഴ്സാണ് ഉള്ളത്. എന്നാൽ ട്വിറ്ററിൽ ഒന്നാമൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്. 6.57 കോടിയാണ് ട്വിറ്ററിലെ ട്രംപിന്റെ ഫോളോവേഴ്സ്. അതേസമയം 1.49 കോടി ഫോളോവേഴ്സാണ് ട്രംപിന് ഇൻസ്റ്റഗ്രാമിലുള്ളത്

View this post on Instagram

A very special friend came to meet me in Parliament today.

A post shared by Narendra Modi (@narendramodi) on