ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു. മുപ്പത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിയിൽ രണ്ടുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. മൗവിലെ മുഹമ്മദാബാദിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുകയും സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചെതെന്നാണ് റിപ്പോർട്ട്.
കൂടുതൽ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാ പ്രവർത്തനം നടത്തുന്നതായും പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകണമെന്നും ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.