royal-drive

ലോകത്തെ ഏറ്റവും വലിയ ആഡംബര വാഹനനിർമ്മാതാക്കളായ ബി.എം.ഡബ്ല്യൂവും ബെൻസും ഔഡിയും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ഒരു വാഹനപ്രേമികൾ ഉണ്ടാവില്ല. ഈ കമ്പനികളുടെ വാഹനങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് ഓടിച്ചുനോക്കാനെങ്കിലും എല്ലാവർക്കും ആഗ്രഹം കാണും. കോടിക്കണക്കിന് രൂപ വിലയുള്ള ഇത്തരം വാഹനങ്ങൾ സ്വന്തമാക്കുന്നത് ചിലരെ സംബന്ധിച്ചെങ്കിലും വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈ ആംഡബര വാഹനങ്ങളിൽ കുറച്ച് പഴക്കം ചെന്ന മോഡലുകൾ പകുതിവിലയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം കിട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും?​ അങ്ങനെ ഒരു ഷോറൂമിലേക്കാണ് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയുടെ ഈ എപ്പിസോഡ്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം സ്ഥിതി ചെയ്യുന്ന റോയൽ ഡ്രൈവ് എന്ന യൂസ്ഡ് ലെക്ഷ്വറി കാറിന്റെ ഷോറൂമിലാണ് ഇത്തരം വാഹനങ്ങൾ ഈ വിലയ്ക്ക് ലഭ്യമാകുന്നത്. ബി.എം.ഡബ്ല്യൂ,​ ഔഡി,​ മിനികൂപ്പർ,​ ബെൻലി,​ റോൾസ് റോയ്സ് എന്നിങ്ങളെ നിരവധി യൂസ്ഡ് കാറുകളാണ് ഈ ഷോറൂമിലുള്ളത്.

വീഡിയോ