എസ്സെൻസ് ഗ്ലോബൽ യുകെ യുടെ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വി ടി ബലറാം എം എൽ എ ബെസ്റ് പാര്ലമെന്റേറിയൻ അവാർഡും ശ്രീ സജീവൻ അന്തിക്കാട് ഫ്രീതോട് എംപവർമെൻറ് അവാർഡും സ്വീകരിക്കാൻ എത്തുന്നു. അഴിമതിരഹിതവും സത്യസന്ധരുമായി പൊതുപ്രവർത്തനം നടത്തുന്ന സ്വതന്ത്ര ചിന്തകരായ നിയമസഭാ സാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രഥമ അവാർഡിന് അർഹനായത് ശ്രീ വി ടി ബലറാം എം എൽ എ ആണ് . ലോകമെമ്പാടുമുള്ള സ്വതന്ത്ര ചിന്തകരുടെ പ്രധാന ഗ്രുപ്പായ എസ്സെൻസ് ഗ്ലോബൽ എന്ന സംഘടന സ്ഥാപിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും സ്വതന്ത്ര ചിന്തകരുടെ ആശയങ്ങൾ സിനിമയിലൂടെ പ്രചരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് ശ്രീ സജീവൻ അന്തിക്കാടിന് ഫ്രീതോട്ട് എംപവർമെൻറ് അവാർഡ് നേടിക്കൊടുത്തത് .
ഒക്ടോബർ 19ന് ശെനിയാഴ്ച ഉച്ചകഴിഞ് നാലുമണിക്ക് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടക്കുന്ന എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനത്തിൽ വെച്ച് ന്യൂ ഹാം എം പി സ്റ്റീഫൻ ടിംസ് ആണ് വി ടി ബലറാമിനും സജീവൻ അന്തിക്കാടിനും അവാർഡുകൾ നൽകുന്നത് . ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ , മുൻ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥൻ ഹരിദാസ് തെക്കേമുറി എന്നിവരും പങ്കെടുക്കുന്നു .
വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തുന്നത് നീണ്ട വർഷകാലം ആരോഗ്യവകുപ്പിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ കൊല്ലം, നീണ്ടകര ആസ്പത്രിയിൽ ജില്ലാ കാൻസർ കെയർ സെന്റർ മെഡിക്കൽ ഓഫിസറായി ജോലിചെയ്യുന്ന സ്വതന്ത്ര ചിന്തകനായ ഡോ അഗസ്റ്സ് മോറിസ് ആണ് . ഹോമിയോപ്പതി പോലെയുള്ള ബദൽ ചികിത്സാരീതികളെക്കുറിച്ചുള്ള ടി വി സംവാദങ്ങളും, 'റോഡിലെ കരി ' 'പീഢകേളി ' ,'അരി ഒരു ഇന്ത്യൻ പ്രണയകഥ' മുതലായ എസ്സെൻസ് പ്രഭാഷണങ്ങളും വളരെയധികം ജന ശ്രദ്ധ പിടിച്ചു് പറ്റുകയുണ്ടായി. മനോരമ, ആരോഗ്യമാസിക ഉൾപ്പെടെയുള്ള മാഗസിനുകളിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ, കാൻസർ, തുടങ്ങി നിരവധി ലേഖനങ്ങളും അഗസ്റ്സ് മോറിസിന്റേതായി വന്നിട്ടുണ്ട് .
അധികാരത്തിന്റെ ഇടനാഴികളിൽ സാധാരണക്കാരന് പ്രവേശനമില്ല . അവിടം ധനാഢ്യന്മാരുടെ , പൂച്ചസന്യാസികളുടെ , ദല്ലാൾമാരുടെ കൂത്തരങ്ങാണ് ... ആൾദൈവങ്ങളോ കപടസന്യാസിമാരോ ഭരണകൂടങ്ങളിൽ പിടിമുറുക്കിയാൽ എന്ത് സംഭവിക്കും ? '' റാ ..റാ .. റാസ്പുട്ടിൻ , സഹോ റീലോഡഡ് " എന്ന സമകാലികവും എല്ലാവർക്കും താല്പര്യവുമുള്ള വിഷയത്തിലാണ് ഡോ. മോറീസ് പ്രഭാഷണം നടത്തുന്നത് . ആര്യ ദ്രാവിഡ ചേരി തിരിവുകൾ ഇല്ല മനുഷ്യൻ എല്ലാവരും ഒരു സമൂഹ മാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു .
കേരളത്തിൽ പിന്തുടർന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി പിന്തുടരാൻ ശ്രമിക്കുന്ന മലയാളികളിൽ ശാസ്ത്രബോധവും മാനവികതയും സ്വതന്ത്ര ചിന്തയും വളർത്താൻ രൂപീകരിച്ച എസ്സെൻസ് ഗ്ലോബൽ യുകെ സോഷ്യൽ മീഡിയായിൽ ശക്തമായ സാന്നിത്യം അറിയിച്ചു കഴിഞ്ഞു.
സ്വതന്ത്രചിന്തയും ശാസ്ത്രബോധവും
പ്രോത്സാഹിപ്പിക്കുന്നതിനായി എസ്സെൻസ് ഇറക്കുന്ന ഈമാഗസിൻ വായിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും essenseglobaluk.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് .
പ്രോഗ്രാമിന്റെ വിജയത്തിനായി ഡോ. കൃഷ്ണ നായർ , ജോബി ജോസഫ് , റോബിൻ തോമസ് , സിജോ പുല്ലാപ്പള്ളി , ബിനോയി ജോസഫ് , ഡെയ്സൺ ഡിക്സൺ , റ്റോമി തോമസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിക്കും രൂപംകൊടുത്തിട്ടുണ്ട് .
വിശദ വിവരങ്ങൾക്ക് 07932509230, 07796870523, 07796841422, 07950362337 ഈ നമ്പറുകളിൽ ബന്ധപെടാവുന്നതാണ് .