bike-

ഏറെ കൊതിച്ചാണ് ഇഷ്ടവാഹനം നമ്മൾ സ്വന്തമാക്കുന്നത്. ഷോറൂമിൽ നിന്നും വാഹനം നിരത്തിലിറക്കിയ ഉടനെ തന്നെ ഇന്ധനം തീർന്നു വഴിയിൽ കിടക്കുന്ന കഷ്ടകാലത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ആലപ്പുഴയിലെ ഷോറൂമിൽ നിന്നും വാങ്ങിയ വാഹനമാണ് അമ്പത് മീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെത്തുന്നതിന് മുൻപേ വഴിയിലായത്. സാധാരണയായി പുതിയ വാഹനമെടുക്കുമ്പോൾ അടുത്തുള്ള പമ്പ് വരെയാത്ര ചെയ്യാനുള്ള എണ്ണ നൽകാറുണ്ട്. എന്നാൽ പെരുവഴിയിലായ ഈ യാത്ര ർമ്മിപ്പിക്കുന്നത് രാഹുകാലമൊക്കെ നോക്കി വാഹനം വാങ്ങുന്നവർ മിനിമം അരലിറ്റർ ഇന്ധനവും കൂടി കരുതിയാൽ നന്നെന്നാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ ഷോറൂമിൽ നിന്നുമെടുത്തതാണ്... അടുത്തുള്ള പെട്രോൾ പമ്പ് ലക്ഷ്യമാക്കി അമ്പതു മീറ്റർ യാത്ര ചെയ്തപ്പോൾ തന്നെ എണ്ണ തീർന്നു വഴിയിൽ കിടന്നു...

രാഹുകാലവും ബ്രഹ്മമുഹൂർത്തവുമൊക്കെ നോക്കി വണ്ടിയെടുക്കുന്നവർ മിനിമം അരലിറ്റർ ഇന്ധനവും, ഒരു ഹെൽമറ്റും കൈയ്യിൽ കരുതിയിട്ടേ ആലപ്പുഴ ജാവയിലേയ്ക്ക് പോകാവൂ... പണമടയ്ക്കുമ്പോൾ പതിനായിരം കൂടുതൽ കൊടുക്കുകയും വേണം... നിയമ പ്രകാരം ലഭിക്കേണ്ട ഹെൽമറ്റും, പണമടച്ചു രസീതുവാങ്ങിയ അനുബന്ധ സാധനങ്ങളും ലഭിക്കുകയുമില്ല....

എന്തൊക്കെ തട്ടിപ്പാണെങ്കിലും ആദ്യദിനം തന്നെ ഉപഭോക്താവിനെക്കൊണ്ട് പെരുമഴയത്ത് പെരുവഴിയിലൂടെ വണ്ടി തള്ളിച്ച ആലപ്പുഴ ജാവ ഷോറൂമിനും, എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്നു പറഞ്ഞ് തന്ത്രപരമായി ഒഴിഞ്ഞു മാറിയ മൊതലാളിക്കും അഫിന്തനങ്ങൾ.......

ഹെന്തൊരു ദുരവസ്ഥയാണീശ്വരാ....