tea

ഒരു കിലോ ഗ്രാമിന് സ്വർണത്തിന്റെ വിലയോട് അടുത്തുള്ള ചായപ്പൊടി ചേർത്ത് ഒരു ചായ കുടിച്ചാലോ?​ എന്താ കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ?​ ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് വൈറ്റ് ചായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ പരിപാടിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിലയുള്ള ചായയെ പരിചയപ്പെടുത്തുന്നത്. ഇടുക്കിയിലെ പാലാർ ഗ്രീൻസ് ടീ ഫാക്ടറിയിലാണ് വൈറ്റ് ചായയുടെ പൊടി ഉത്പാദിപ്പിക്കുന്നത്. ഒരു കിലോ ഗ്രാം ചായപ്പൊടിക്ക് 25000 രൂപയോളം വരും ഇതിന്റെ വില. എങ്ങനെയാണ് ഇതിന്റെ നിർമ്മാണമെന്നും എങ്ങനെയാണ് ചായ ഉണ്ടാക്കുന്നതെന്നും അറിയാൻ ഈ എപ്പിസോഡ് മുഴുവനായും കാണുക.