sithara-

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ "ഏനുണ്ടോടീ അമ്പിളിച്ചന്തം" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളിൽ കൂടുകൂട്ടിയ ഗായികയാണ് സിതാരാ കൃഷ്ണകുമാർ. പിന്നണി ഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ സിത്താര കൃഷ്ണകുമാർ ഇപ്പോൾ ഗായിക മാത്രമല്ല. സംഗീത സംവിധായിക കൂടിയാണ്. കഥ പറഞ്ഞ കഥ, ഉടലാഴം എന്നീ രണ്ടു ചിത്രങ്ങളിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു. മികച്ച ഗായികയ്ക്കുള്ള കരിയറിലെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരവും സിത്താരയെ തേടിയെത്തിയിരുന്നു. സംഗീത സംവിധാനത്തിലേക്ക് കടന്നുചെന്ന സാഹചര്യങ്ങളെക്കുറിച്ച് സിതാര മനസുതുറക്കുന്നു.

"ഒ​രു​ ​പാ​ട്ടു​കാ​രി​യു​ടെ​ ​അ​ടു​ത്ത​ ​സ്റ്റേ​ജ് ​എ​ന്ന​ ​നി​ല​യി​ല​ല്ല​ ​ഞാ​ൻ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തെ​ ​കാ​ണു​ന്ന​ത്.​ ​ആ​ലാ​പ​ന​വും​ ​സം​ഗീ​ത​സം​വി​ധാ​ന​വും​ ​ര​ണ്ട് ​വ്യ​ത്യ​സ്ത​ ​മേ​ഖ​ല​ക​ളാ​ണ്.​ ​കു​റേ​ ​പാ​ട്ടു​ക​ൾ​ ​പാ​ടി​ ​ഇ​നി​ ​സം​ഗീ​ത​സം​വി​ധാ​നം​ ​ചെ​യ്യാം​ ​എ​ന്നൊ​ന്നും​ ​വി​ചാ​രി​ച്ചി​ട്ട​ല്ല​ ​ആ​ ​മേ​ഖ​ല​യി​ലേ​ക്ക് ​ഇ​റ​ങ്ങി​യ​ത്.​ ​മ​റ്റൊ​രാ​ൾ​ ​സം​ഗീ​തം​ ​ന​ൽ​കി​യ​ ​പാ​ട്ട് ​പാ​ടു​മ്പോ​ഴു​ള്ള​ ​മാ​ന​സി​കാ​വ​സ്ഥ​യ​ല്ല​ ​ഒ​രു​ ​പാ​ട്ടി​ന് ​സം​ഗീ​തം​ ​കൊ​ടു​ക്കു​മ്പോ​ഴു​ള്ള​ത്.​ ​എ​നി​ക്ക് ​പാ​ടാ​ൻ​ ​വേ​ണ്ടി​ ​ചെ​റി​യ​ ​പാ​ട്ടു​ക​ളൊ​ക്കെ​ ​എ​ഴു​തി​ ​സം​ഗീ​തം​ ​കൊ​ടു​ക്കാ​റു​ണ്ട്.​ ​എ​നി​ക്ക് ​പാ​ടാ​ൻ​ ​വേ​ണ്ടി​യും​ ​ബാ​ൻ​ഡി​ന് ​വേ​ണ്ടി​യും​ ​ഇ​തി​ന് ​മു​മ്പും​ ​പാ​ട്ടു​ക​ൾ​ക്ക് ​സം​ഗീ​തം​ ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​

അ​ത്ത​ര​ത്തി​ൽ​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത് ​ഇ​പ്പോ​ഴാ​ണെ​ന്ന് ​മാ​ത്രം.​ ​അ​തും​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​നി​ർ​ബ​ന്ധി​ച്ച​തു​ ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ഉ​ട​ലാ​ഴ​വും​ ​ക​ഥ​ ​പ​റ​ഞ്ഞ​ ​ക​ഥ​യു​മൊ​ക്കെ​ ​സം​ഭ​വി​ച്ച​ത്.​ ​പാ​ടു​ന്ന​തും​ ​ക​മ്പോ​സ് ​ചെ​യ്യു​ന്ന​തും​ ​ര​ണ്ട് ​രീ​തി​യി​ലു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​യാ​ണ് ​എ​പ്പോ​ഴും​ ​തോ​ന്നാ​റ്.​ ​പി​ന്നെ​ ​പാ​ട്ട് ​പാ​ടു​ന്ന​തു​കൊ​ണ്ട് ​സം​ഗീ​തം​ ​കൊ​ടു​ക്കു​ന്ന​ ​പാ​ട്ടു​ക​ൾ​ ​പാ​ടി​ ​നോ​ക്കാം.​ ​അ​ത്ര​മാ​ത്രം.​ ​പ​ല​രും​ ​ചി​ന്തി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​ ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​നി​ർ​മ്മാ​താ​വാ​യ​തു​കൊ​ണ്ട​ല്ല​ ​ഉ​ട​ലാ​ഴ​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് ​ഞാ​ൻ​ ​എ​ത്തി​യ​ത്.​ ​

ഞ​ങ്ങ​ൾ​ ​ര​ണ്ട് ​പേ​രും​ ​ര​ണ്ട് ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ​ അ​തി​ലേ​ക്ക് ​എ​ത്തി​യത്.​ ​ഭ​ർ​ത്താ​വ് ​സ​ജീ​ഷ് ​ഡോ​ക്‌​ട​റാ​ണ്.​ ​അ​ദ്ദേ​ഹ​വും​ ​ഡോ​ക്‌​ട​ർ​മാ​രാ​യ​ ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ളും​ ​ചേ​ർ​ന്നു​ള്ള​ ​ഡോ​ക്ടേ​ഴ്സ് ​ഡി​ലെ​മ​ ​എ​ന്ന​ ​ബാ​ന​റാ​ണ് ​ഉ​ട​ലാ​ഴം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​വ​ർ​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തു​ന്ന​തി​ന് ​മു​മ്പേ​ ​ത​ന്നെ​ ​അ​തി​ന്റെ​ ​സം​ഗീ​ത​സം​ബ​ന്ധ​മാ​യ​ ​ജോ​ലി​ക​ൾ​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​അ​തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ൻ​ ​ആ​വ​ള​ ​മു​മ്പ് ​ചെ​യ്ത​ ​ഒ​രു​ ​ഡോ​ക്യു​മെ​ന്റ​റി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​പ​രി​ച​യ​മാ​ണ് ​ഉ​ട​ലാ​ഴ​ത്തി​ന്റെ​ ​സം​ഗീ​ത​സം​വി​ധാ​ന​ത്തി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ഞാ​നും​ ​മി​ഥു​ൻ​ ​ജ​യ​രാ​ജ് ​എ​ന്ന​ ​സു​ഹൃ​ത്തും​ ​കൂ​ടി​യാ​ണ് ​ഉ​ട​ലാ​ഴ​ത്തി​ലെ​ ​പാ​ട്ടു​ക​ൾ​ ​ചെ​യ്ത​ത്"-സിതാര പറയുന്നു