മുടി വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിർബന്ധമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമുക്കറിയാം ഇന്ന് ഷാംപു ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ള മുടി നഷ്ടമാകാൻ സാധ്യതയുണ്ട്.
ഷാംപൂ ഉപയോഗിച്ചാൽ മുടി നന്നായി കഴുകണം. രാസവസ്തുവായ ഷാംപുവിന്റെ അംശം മുടിയിൽ തങ്ങിനിൽക്കുന്നത് മുടിയ്ക്ക് ദോഷം ചെയ്യും. ധാരാളം വെള്ളമൊഴിച്ചു കഴുകണം. മുടിക്കു യോജിച്ച ഷാംപു തിരഞ്ഞെടുക്കുക. ഷാംപു കൊണ്ട് മുടി കഴുകിയശേഷം മുടിക്ക് യോജിച്ച കണ്ടീഷണർ പുരട്ടുകയും പത്തു മിനിട്ട് വെച്ചശേഷം നന്നായി കഴുകിക്കളയുകയും ചെയ്യാം.
പൊടിയുള്ള അന്തരീക്ഷമാണെങ്കിൽ മുടി കൂടുതൽ പ്രാവശ്യം ഷാംപുകൊണ്ട് കഴുകേണ്ടിവരും. വേനൽക്കാലത്ത് വിയർപ്പുകൂടുന്നതിനാൽ രണ്ടു പ്രാവശ്യം മുടി കഴുകാം. മുടിയിൽ അഴുക്ക് നിറയുകയോ ഒട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഷാംപു ഉപയോഗിച്ച് വൃത്തിയാക്കുക. മുടി തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. അധികം ചൂടുള്ള വെള്ളം മുടിക്ക് ദോഷമുണ്ടാക്കും.