മുടിയുടെ ആരോഗ്യത്തിന് നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കുളിച്ചശേഷം മുടി ഉണക്കാൻ തോർത്തോ ടവലോ ഉപയോഗിക്കുക. കഴിയുന്നതും ഹെയർഡ്രയർ ഉപയോഗിക്കാതിരിക്കുക. മുടി കൂടുതൽ വരണ്ടതായിതീരും.
നനഞ്ഞ മുടി ചീകാതിരിക്കുക. നനഞ്ഞ മുടി വേഗം പൊട്ടിപ്പോകും. വിരൽകൊണ്ട് ഉടക്കുകളും കെട്ടുകളും മാറ്റാം. അകന്ന പല്ലുകളുള്ള ചീർപ്പാണ് നനവുള്ള മുടി ചീകാൻ ഉപയോഗിക്കേണ്ടത്. ഉണങ്ങിയ ശേഷം മാത്രം ബ്രഷുകൊണ്ട് ചീകാം. മൃദുവും ഉരുണ്ടതുമായ പല്ലുകളുള്ളതും പല്ലകലമുള്ളതുമായ ചീർപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പരുപരുത്ത ചീർപ്പും മൂർച്ചയുള്ള ക്ലിപ്പും ഹെയർപിന്നുകളും ഉപയോഗിച്ചാൽ മുടി പൊട്ടാനിടയുണ്ട്. നനഞ്ഞ മുടി ഉണങ്ങിയശേഷം മാത്രം കെട്ടിവയ്ക്കുക.