സമൂഹത്തിന് നേരെ തുറന്ന് വച്ച കണ്ണാടിപോലെ നിലവിൽ കണ്ടുവരുന്ന പ്രവണതകളെ അക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച കണ്ടതും പറഞ്ഞതും എന്ന ഷോർട്ട് ഫിലിം യൂ ട്യൂബിൽ ശ്രദ്ധേയമാകുന്നു. ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടം കലാകാരൻമാരുടെ കൂട്ടായ്മയിൽ പിറന്നതാണ് കണ്ടതും പറഞ്ഞതും.
വളരെ പ്രസക്തമായ വിഷയം കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയായി ആസ്വാദകരിലേക്കെത്തിക്കുന്നതിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും വിജയിച്ചു. പല ചൂടേറിയ ചർച്ചകളും പുതിയ വാർത്തയുടെ ജനനത്തോടെ കെട്ടടങ്ങുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് കണ്ടതും പറഞ്ഞതും.
നാട്ടിൻ പുറത്തുള്ള ഒരു സാധാരണ ചായക്കടയിൽ ഒരു ദിവസം രാവിലെ നടക്കുന്ന സംഭവിവാകസങ്ങളാണ് 16 മിനിട്ട് 5 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം. ആർ. കൃഷ്ണദാസ് സംവിധാനം ചെയ്തിരിക്കുന്ന കണ്ടതും പറഞ്ഞും നിർമ്മിച്ചിരിക്കുന്നത് ഫെന്റാസ്റ്റിക്ക് ഫ്രെയിംസാണ്. തിരക്കഥയും സംഭാഷണവും പി.എസ്.അരവിന്ദ് നിർവഹിച്ചിരിക്കുന്നു. ടോണി ജോർജാണ് ഛായാഗ്രഹണം. ആർ. ശ്രീജിത്താണ് എഡിറ്റിംഗ്. കവല എന്ന പേരിൽ വെബ്സീരിസ് ഇറക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് ഈ ടീം.