കൂടത്തായി കൊലക്കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ തുടരുന്നു
1. കൂടത്തായി കൊലക്കേസില്‍ തെളിവു ശേഖരണം വേഗത്തില്‍ ആക്കാന്‍ ക്രൈംബ്രാഞ്ച്. ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നു. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജോത്സ്യന്‍ കൃഷ്ണകുമാറിനെ ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ ശരീരത്തു നിന്നും കണ്ടെത്തിയ ഏലസ് പൂജിച്ച് നല്‍കിയത് കൃഷ്ണകുമാര്‍ ആണ് എന്ന് നേരത്തെ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ചോദ്യം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തില്‍
2. ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ സഹായിച്ച മുന്‍ തഹസില്‍ദാര്‍ ജയശ്രിയേയും ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പറയാന്‍ ഉള്ളത് എല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞതായി ജയശ്രിയുടെ പ്രതികരണം. ജോളിയുടെ ആദ്യ ഭര്‍ത്താവ് ഷാജു, അച്ഛന്‍ സക്കറിയ എന്നിവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുക ആണ്. മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യലില്‍ ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം പ്രകടമായാല്‍ അറസ്റ്റുണ്ടാവും
3. കൂടത്തായി കേസിലെ മുഖ്യ സാക്ഷിയും പരാതിക്കാരനും ആയ റോജോ തോമസിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. റോജോയുടെ സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്യാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകങ്ങളുടെ ചുരുള്‍ അഴിയാന്‍ സഹായകം ആയത് റോജോയുടെ പരാതി ആണ്. റോജോയുടെ മൊഴിയിലൂടെ മരണങ്ങള്‍ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ചും നിര്‍ണായക 4. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷന്‍. എതിരില്ലാതെ ആണ് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ മകന്‍ ജെയ്ഷാ സെക്രട്ടറി. എല്ലാസ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ആണ് തിരഞ്ഞെടുക്ക പെട്ടത്. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ആയി. പ്രഥമ പരിഗണന ആഭ്യന്ത ക്രിക്കറ്റിന് എന്ന് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഗാംഗുലി. യുവതാരങ്ങളെ വളര്‍ത്തികൊണ്ടു വരും എന്നും പ്രതികരണം
4. സൗരവ് ഗാംഗുലി നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ ആണ് ബി.സി.സി.ഐ തലപ്പത്ത് എത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് അനുരാഗ് ഠാക്കൂര്‍ ഗാംഗുലിയേയും നിലവിലെ ബി.സി.സി.ഐ നടപടികളില്‍ അസംതൃപ്തരായ എന്‍. ശ്രീനിവാസന്‍ വിഭാഗം ബ്രിജേഷ് പട്ടേലിനെയും പിന്തുണച്ചു. ഒടുവില്‍ ബ്രിജേഷ് പാട്ടേലിന് ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അനുനയിപ്പിച്ചതോടെ ഗാംഗുലിക്ക് നറുക്ക് വീഴുക ആയിരുന്നു
6.. ഇന്ത്യക്കാരായ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് 2019ലെ സാമ്പത്തിക നൊബോല്‍. കൊല്‍ക്കത്ത സ്വദേശി ആയ അഭിജിത്ത് അമേരിക്കയില്‍ പ്രൊഫസര്‍ ആണ്. അഭിജിത്തിന്റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ഡുഫ്‌ളോ, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മിഷേല്‍ ക്രീമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടവര്‍. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്ക് ആണ് പുരസ്‌കാരം ലഭിച്ചത്
7. പാലാ ഉപതിരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ട എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. പാലായിലെ ബി.ജെ.പി വോട്ടുകള്‍ എവിടെ പോയി എന്ന് ചോദ്യം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് തിരുത്തിയോ എന്ന് ചോദിച്ച ആന്റണി, ഇക്കാര്യത്തില്‍ തെറ്റുപറ്റി എങ്കില്‍ ഏറ്റു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്നും പറഞ്ഞു
8.. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ബുധനാഴ്ച നാല് ജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലും കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കിയിലും ആണ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
9.. ആനക്കൊമ്പ് കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ല എന്ന് നടന്‍ മോഹന്‍ലാല്‍. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ ആണ് കുറ്റപത്രം നിലനില്‍ക്കില്ല എന്ന വാദം ഉയര്‍ത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം നല്‍കിയത്. തനിക്ക് ലൈസന്‍സ് സര്‍ക്കാര്‍ അനുവദിച്ചതാണ് എന്നും മോഹന്‍ലാല്‍ കോടതിയില്‍ അറിയിച്ചു
10. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പല്‍ഗാര്‍ ജില്ലയിലെ 50 ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ജില്ലയിലെ അംബേസരി, നാഗ്സരി പ്രദേശങ്ങളില്‍ നിന്നുള്ള പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ദഹാനു മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കും എന്നും ഇവര്‍ വ്യക്തമാക്കി
11. ജമ്മു കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കാശ്മീരികളെ സംബന്ധിച്ച് ഫഓണ്‍ അത്ര പ്രധാനപ്പെട്ടത് അല്ലെന്നും തീവ്രവാദികള്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
12. കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി മോഹന്‍ലാല്‍ സിനിമ, ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് സംവിധായകന്‍ രംഗത്ത്. താന്‍ ആ സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന് ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രം ആക്കി ആശീര്‍വാദ് സിനിമാസ് പുറത്തിറക്കുന്ന സിനിമ വരും എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ ചിത്രം കൂടാതെ സിനിമാ- സീരിയല്‍ നടിയായ ഡിനി ഡാനിയല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയുടെ പ്രഖ്യാപവും വന്നിരുന്നു