news

കൂടത്തായി കേസില്‍ ജോളി, ഭര്‍ത്താവ് ഷാജു, ഷാജുവിന്റ അച്ഛന്‍ സക്കറിയ എന്നിവരെ ചോദ്യം ചെയ്യുന്നു...

1. കൂടത്തായി കൂട്ട കൊലപാതക പരമ്പരയും ആയി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി, ഭര്‍ത്താവ് ഷാജു, ഷാജുവിന്റ അച്ഛന്‍ സക്കറിയ എന്നിവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നു. വടകര റൂറല്‍ എസ്.പി കെ.ജി സൈമണ്‍ ആണ് മൂവരയെും ചോദ്യം ചെയ്യുന്നത്. അതേസമയം, ശാസ്ത്രീയ പരിശോധനാ സംഘം പൊന്നാമറ്റം വീട്ടില്‍ എത്തി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് ആയി മാരത്തണ്‍ ചോദ്യം ചെയ്യലാണ് അന്വേഷണ സംഘം നടത്തുന്നത്.




2. ആരോപണ വിധേയനായ ജോത്സ്യന്‍ കൃഷ്ണകുമാറിനെ ഇന്ന് ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ ശരീരത്തു നിന്നും കണ്ടെത്തിയ ഏലസ് പൂജിച്ച് നല്‍കിയത് കൃഷ്ണകുമാര്‍ ആണ് എന്ന് നേരത്തെ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ചോദ്യം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തില്‍
3. ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ സഹായിച്ച മുന്‍ തഹസില്‍ദാര്‍ ജയശ്രിയേയും ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പറയാന്‍ ഉള്ളത് എല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞതായി ജയശ്രിയുടെ പ്രതികരണം. കൂടത്തായി കേസിലെ മുഖ്യ സാക്ഷിയും പരാതിക്കാരനും ആയ റോജോ തോമസിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും.
4. റോജോയുടെ സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്യാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകങ്ങളുടെ ചുരുള്‍ അഴിയാന്‍ സഹായകം ആയത് റോജോയുടെ പരാതി ആണ്. റോജോയുടെ മൊഴിയിലൂടെ മരണങ്ങള്‍ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
5. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകള്‍ക്കും നഷ്ട പരിഹാരം നല്‍കില്ല. നഷ്ട പരിഹാരം നിശ്ചയിക്കുക, ഭൂമിയുടേയും ഫ്ളാറ്റിന്റെയും വില കണകാക്കി ആനുപാതികം ആയി എന്ന് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതി. 14 ഫ്ളാറ്റ് ഉടമകള്‍ക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോള്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
6. 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കാന്‍ ആണ് ശുപാര്‍ശ. രണ്ട് കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട ഒരാള്‍ക്ക് ആണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്ത് ഇരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നല്‍കാനും ശുപാര്‍ശയില്‍ ഉണ്ട്. ജെയ്ന്‍ കോറല്‍ കോവ്,ആല്‍ഫാ സെറീന്‍,ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആണ് ഇപ്പോള്‍ നഷ്ട പരിഹാരം നല്‍കുക.
7. വ്യോമ മിന്നല്‍ ആക്രമണത്തില്‍ ബലാകോട്ടില്‍ ഇന്ത്യ തകര്‍ത്ത ഇടങ്ങളില്‍ ഭീകരര്‍ പരിശീലനം നടത്തുന്നത് ആയി റിപ്പോര്‍ട്ട് . ചാവേറുകള്‍ അടക്കം ഉള്ള അമ്പതോളം വരുന്ന ഭീകരര്‍ പരിശീലനം നടത്തുന്നത് ആയി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മല നിരകള്‍ക്ക് മുകളിലെ കാട്ടിനുള്ളില്‍ അത്യാധുനിക പരിശീലന കേന്ദ്രം ആണ് പുനസ്ഥാപിച്ചിട്ടുള്ളത്. ഇവിടെ ചാവേറുകളടക്കം ഉള്ളവര്‍ക്ക് പരിശീലനം നല്‍കി വരിക ആണ്.
8. ഇന്റിലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെയ്ഷ മുഹമ്മദ് ഭീകരര്‍ തന്നെ ആണ് ക്യാപ് പുന സ്ഥാപിച്ച് ഇരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.കഴിഞ്ഞ ഫെബ്രുവരി 26 ന് ആണ് ബാലക്കോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമ മിന്നല്‍ ആക്രമണം നടത്തിയത്. പുല്‍വാമ ആക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി ഭീകര പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്ത് ഇരുന്നു.
9. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെ ആണങ്കിലും പ്രതിക്ക് ദൃശ്യങ്ങള്‍ കൈമറാരുത് എന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം നടി സുപ്രീം കോടതിയില്‍ രേഖാ മൂലം ആവശ്യപ്പെട്ടു. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് തടസമില്ല. എന്നാല്‍ പകര്‍പ്പ് കൈമാറരുത് എന്നാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മനിക്കണം. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നേരത്തെ പൂര്‍ത്തി ആയിരുന്നു. അതില്‍ വിധി പറയുന്നതിന് മുമ്പേ കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങള്‍ രേഖാ മൂലം നല്‍കണം എന്ന് കോടതി ആവശ്യ പെട്ടിരുന്നു. കര്‍ശന വ്യവസ്ഥയോടെ ആണെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണം എന്നാണ് ദിലീപിന്റെ ആവശ്യം. ദ്യശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദങ്ങള്‍ എഴുതി നല്‍കിയിട്ട് ഉണ്ട്. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുക ഉള്ളു എന്നാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്ന വാദം
10. മന്ത്രി കെ.ടി. ജലീലിന് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എം.ജി സര്‍വകലാശാല. ബി ടെക് കോഴ്സില്‍ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതല്‍ അഞ്ച് വരെ മാര്‍ക്ക് കുറവുണ്ടെങ്കില്‍ മോഡറേഷന്‍ നല്‍കാമെന്ന് എം.ജി സര്‍വകലാശാല വി.സി സാബു. സിന്‍ഡിക്കേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സര്‍ക്കാരിനോ മന്ത്രിക്കോ അതില്‍ ഇടപെടാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഇത് നടക്കുന്നുണ്ട് എന്നും സാബു തോമസ്
11. എം.ജി സര്‍വകലാശാലയില്‍ നടന്ന അദാലത്തിന്റെ പേരില്‍ മന്ത്രി ജലീലില്‍ ഇടപെട്ട് മാര്‍ക്കില്‍ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എം.ജി സര്‍വകലാ ശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ നടപടി വന്‍ക്രമക്കേടാണ് എന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ മന്ത്രി ജലീല്‍ തള്ളിയിരുന്നു. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളം എന്നായിരുന്നു മന്ത്രിയുടെ വാദം. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു