കോഴിക്കോട്: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്വർണ സമ്മാനപദ്ധതിയും പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചു. ഓരോ 15,​000 രൂപയുടെ ഗോൾഡ് പർച്ചേസിനൊപ്പം ഒരു സ്വർണനാണയവും ഓരോ 15,​000 രൂപയുടെ ഡയമണ്ട് പർച്ചേസിനുമൊപ്പം രണ്ടു സ്വർണനാണയവും സമ്മാനം ഉപഭോക്താക്കൾക്ക് ലഭിക്കും.

പ്രത്യേക വിലക്കുറവിൽ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള സ്വർണ,​ വജ്ര ആഭരണങ്ങളുടെ വലിയ ശേഖരമാണ് ദീപാവലിയോട് അനുബന്ധിച്ച് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. നവംബർ പത്തുവരെയാണ് ആനുകൂല്യങ്ങളുടെ കാലാവധി. സ്വർണ വിലവർദ്ധനയിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾക്ക് വിലയുടെ പത്തു ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗിനുള്ള അവസരവുമുണ്ട്.

ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പ്രത്യേകതയെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ആകർഷകമായ ആഭരണ ശേഖരത്തിനും ലോകനിലവാര സൗകര്യങ്ങൾക്കും പുറമേ ബി.ഐ.എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പാക്കിയ,​ സ്വർണാഭരണങ്ങൾ,​ ഒരുവർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസ് കവറേജ്,​ എല്ലാ ആഭരണങ്ങൾക്കും തിരിച്ചെടുക്കൽ ഗ്യാരന്റി,​ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സീറോ ഡിഡക്‌ഷൻ ചാർജ്,​ ഇടപാടുകളിലെ സുതാര്യത എന്നീ സേവനങ്ങളും മലബാർ ഗോൾഡ് ഉറപ്പു നൽകുന്നുണ്ട്.

ആഭരണത്തിന്റെ മൊത്തം ഭാരം,​ കല്ലുകളുടെ തൂക്കം,​ കല്ലുകളുടെ വില,​ നിർമ്മാണച്ചെലവ് എന്നിവയെല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയ പ്രൈസ് ടാഗുകൾ ഓരോ ആഭരണത്തിനുമൊപ്പമുണ്ട്. പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും വില്‌ക്കുമ്പോഴും മികച്ച മൂല്യവും മലബാർ ഗോൾഡ് ഉറപ്പു നൽകുന്നു. കാരറ്റ് അനലൈസർ വഴി പഴയ സ്വർണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തിയാണ് മൂല്യം നിശ്ചയിക്കുന്നത്.

10 രാജ്യങ്ങളിലായി 250ലേറെ ഷോറൂമുകൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനുണ്ട്. www.malabargoldanddiamonds.com എന്ന വെബ്‌സൈറ്ര് മുഖേന ഓൺലൈൻ വില്‌പനയുമുണ്ട്.