അഞ്ചൽ: കാശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ ജവാൻ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പ്രഹ്ളാദന്റെ മകൻ അഭിജിത്താണ് (22) മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ ബോംബ് സ്ഫോടനത്തിലാണ് അഭിജിത്ത് മരണപ്പെട്ടത്. കശ്മീരിലെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അഭിജിത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ നടന്നുവരികയാണ് . ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം ഇന്ന് പതിനൊന്നു മണിയോടെ അവിടെ നിന്നും ഡൽഹിയിലെത്തിക്കും. തുടർന്ന് രാത്രി എട്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അമ്മ: ശ്രീകല. സഹോദരി: കസ്തൂരി.