koodathayi-

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കേസിലെ മുഖ്യപ്രതി ജോളിയുമായി രാത്രി വൈകി പൊന്നാമറ്റം വീട്ടിൽ പൊലീസിന്റെ തെളിവെടുപ്പ്.. ജോ​ളി​യു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കിയാണ് പൊന്നാമറ്റം വീട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡി​ന്റെ ബാ​ക്കി ര​ഹ​സ്യ​സ്ഥ​ല​ത്തു സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു രാ​ത്രി പ​ത്തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം കൂ​ട​ത്താ​യി​യിൽ എ​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന.

ഐ..​എ​സ്..ടി​. സെ​ൽ എ​സ്.​പി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ദ്ധ സ​ങ്കേ​തി​ക സം​ഘം രാ​ത്രി ര​ണ്ടാ​മ​തും കൂ​ട​ത്താ​യി​ലെ​ത്തി. ജോ​ളി​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജു, ഇ​യാ​ളു​ടെ പി​താ​വ് സ​ക്ക​റി​യാ​സ് എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച ഒ​രു​മി​ച്ചി​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ ​സ​മ​യം ജോ​ളി​യിൽ​നി​ന്നു ല​ഭി​ച്ച വ​ള​രെ നിർ​ണാ​യ​ക​മാ​യ വി​വ​ര​ത്തെ കു​റി​ച്ച്‌ ഉ​ട​ന​ടി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ..​എ​സ്..പി ആ​ർ. ഹ​രി​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊലീ​സ് സം​ഘ​മാ​ണു കൂ​ട​ത്താ​യി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു രാ​ത്രി പ​രി​ശോ​ധ​ന.