കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് തേൻ. നിരവധി ഔഷധ ഗുണങ്ങളാണ് തേനിലുള്ളത്.എന്നാൽ കൊച്ചു കുട്ടികൾക്ക് തേൻ കൊടുക്കുന്ന അവരുടെ ശരീരത്തിന് ഹാനികരമാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ തേൻ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരിക്കലും കൊടുക്കരുതെന്നാണ് പറയുന്നത്.ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് ഇതിനു കാരണം.
സാധാരണ തേനിൽ ബാക്ടീരിയയുടെ സാന്നിധ്യം കുറവാണ്. എന്നാൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം തേനിൽ കാണാറുണ്ട്. മണ്ണിലും പൊടിയിലും കാണുന്ന ഒന്നാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം. ഇത് തേനിൽ കയറിക്കൂടിയാൽ അത് തേനിന്റെ ഗുണം നശിപ്പിക്കും. പ്രതിരോധശേഷി കൂടിയ മുതിർന്നവരിൽ ഇത് പ്രശ്നം ഉണ്ടാക്കാറില്ല എന്നാൽ കൊച്ചു കുട്ടികളിൽ ഇത് പ്രശ്നക്കാരനാണ്. ഇൻഫന്റ് ബോട്ടുലിസം (Infant botulism ) ആണ് ഇതിന്റെ അനന്തരഫലം. ഇതുവരെ ലോകത്താകമാനം 3,350 കുട്ടികളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്തപനി, മലബന്ധം , ആഹാരം കഴിക്കാതെയാകുക എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.