തിരുവനന്തപുരം : അമേരിക്കയിലെ ഫ്ളോറിഡയിൽ നടക്കുന്ന വേൾഡ് ടീം ടെന്നിസ് ചാമ്പ്യൻഷിപ്പിനുള്ള 40 വയസിന് മേലുള്ള ഇന്ത്യൻ ടീമിനെ മലയാളിയായ എം.എസ്. കൃഷ്ണ കുമാർ നയിക്കും.
സെക്രട്ടേറിയറ്റിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് സെക്ഷൻ ഒാഫീസറായ കൃഷ്ണ കുമാർ മുൻ സ്റ്റേറ്റ് ടെന്നിസ് ചാമ്പ്യനാണ്. 2015 ൽ ദേശീയ ഗെയിംസിൽ വെങ്കലം നേടിയിരുന്ന കേരള ടീമിന്റെ ക്യാപ്ടനായിരുന്നു.
അമേരിക്കയിലേക്കുള്ള കൃഷ്ണ കുമാറിന്റെ യാത്ര സ്പോൺസർ ചെയ്യുന്നത് എസ്.പി. ലൈഫ് കെയർ, ഗോദ്റെജ്, നാട്ടിക ആയുർവേദിക് റിസോർട്ട്സ് എന്നിവരാണ്.