വഡോദര : ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തിലും വിജയിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മൂന്ന് മത്സര പരമ്പര 3-0 ത്തിന് സ്വന്തമാക്കി.
വഡോദരയിൽ മൂന്നാം ഏകദിനത്തിൽ ആറ് റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.5 ഒാവറിൽ 146 റൺസിൽ ആൾ ഒൗട്ടായി. തുടർന്ന് ദക്ഷിണാഫ്രിക്കയെ 48 ഒാവറിൽ 140 റൺസിൽ ആൾ ഒൗട്ടാക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഏക്താ ബിഷ്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശർമ്മയും രാജേശ്വരി ഗോയ്ക്കഡറും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയത്. ഏക്താ ബിഷതാണ് പ്ളേയർ ഒഫ് ദ മാച്ച്.