ക്വലാലംപൂർ : 2024/25 സീസൺ മുതൽ ഐ.എസ്.എല്ലും ഐ ലീഗും ലയിപ്പിച്ച് ഒന്നാക്കാൻ തീരുമാനം. ഇന്നലെ മലേഷ്യയിൽ നടന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയും ഭാരവാഹികളുടെ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
2020/21 സീസൺ മുതൽ ഐ ലീഗിൽ പോയിന്റ് നിലയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾക്ക് ഐ.എസ്.എല്ലിലേക്ക് പ്രവേശനം നൽകും.
തുടർന്നുള്ള സീസണുകളിൽകൂടി രണ്ടുവീതം ടീമുകളെ ഉൾപ്പെടുത്തി ഐ.എസ്.എൽ വിപുലീകരിച്ച് 2024/25 മുതൽ ഒറ്റ വലിയ ലീഗായി മാറും. തുടർന്ന് ഐ ലീഗ് ഇല്ലാതാകും. കൂടുതൽ ക്ളബുകൾ അണിനിരക്കുന്ന ഐ.എസ്.എല്ലിൽ തരംതാഴ്ത്തലും ഉണ്ടാകും.