ബാസൽ : അടുത്തവർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കുമെന്ന് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. 2000 സിഡ്നി ഒളിമ്പിക്സുമുതൽ നാല് ഒളിമ്പിക്സുകളിൽ ഫെഡറർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ പരിക്കുമൂലം കളിച്ചിരുന്നില്ല. 38 കാരനായ ഫെഡറർ മത്സരിക്കണമെന്ന് തന്റെ ഹൃദയം പറഞ്ഞതുകേട്ടു എന്നാണ് തന്റെ തീരുമാനം അറിയിച്ച് പറഞ്ഞത്.