rai-lakshmi-

മലയാളത്തിൽ മമ്മൂട്ടി,​ മോഹൻലാൽ എന്നിവരുടെ നായികയായി പല സൂപ്പർഹിറ്റ് സിനിമകളിലും തിളങ്ങിയ താരമാണ് റായ് ലക്ഷ്മി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ജൂലി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും റായ് ലക്ഷ്മി അരങ്ങേറി. ഇപ്പോഴിതാ റായ് ലക്ഷ്മിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുകയാണ്. കറുത്ത ബിക്കിനി അണിഞ്ഞ് അലക്ഷ്യമായ ലുക്കിലുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പമുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാണ്. 'ഇതുവരെ ഞാൻ ചെയ്ത തെറ്റുകളിൽ നിന്ന്, എന്നെ ഞാൻവാർത്തെടുത്തു ' എന്നാണ് റായ് കുറിച്ചത്.

ചിത്രത്തിന്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത് ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ ചിത്രം ലൈക്ക് ചെയ്തു. വസ്ത്രധാരണത്തെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകളും ആരാധകർ ഉയർത്തുന്നുണ്ട്. മലയാളത്തിൽ പരുന്ത്, ചട്ടമ്പിനാട്, റോക്ക് ആൻഡ് റോൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ റായ് ലക്ഷ്മി നായികയിരുന്നു..

View this post on Instagram

I am built from every mistake I have ever made . 💓

A post shared by Raai Laxmi (@iamraailaxmi) on