വിളർച്ചയകറ്റാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഈന്തപ്പഴം മികച്ചതാണെന്ന് അറിയാമല്ലോ. ഇതിനു പുറമേ സൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മത്തിന് ആരോഗ്യവും യൗവനവും നൽകാനും മികച്ചതാണ് ഈ ഫലം.
അയൺ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് എന്നിവയാണ് ഈന്തപ്പഴത്തിലെ ആരോഗ്യഘടകങ്ങൾ. ചർമ്മത്തിന് മാർദ്ദവം നൽകാൻ അത്ഭുതകരമായ കഴിവുണ്ട് ഈന്തപ്പഴത്തിന്. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് പുറമേ ചുളിവുകളെ ഇല്ലാതാക്കുകയും ചർമ്മം അയഞ്ഞു തൂങ്ങുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും. ഇങ്ങനെ അകാല വാർദ്ധക്യത്തെ തടയും.
ഈന്തപ്പഴം പാലിൽ ചേർത്ത് തയാറാക്കുന്ന ജ്യൂസിനാണ് ഗുണമേന്മ കൂടുതൽ. കുരുകളഞ്ഞ അഞ്ചോ ആറോ ഈന്തപ്പഴം പാലിൽ ചേർത്ത് അരച്ചാണ് ജ്യൂസ് തയാറാക്കുന്നത്. ദിവസവും ഈ ജ്യൂസ് കഴിച്ച് ചർമ്മത്തിന്റെ ഇലാസ്തികത നിലനിറുത്താനും വരൾച്ച തടയാനും കഴിയും. ചർമ്മത്തിലെ കോശങ്ങളുടെ നാശം തടയുന്നതിനൊപ്പം നിർജീവകോശങ്ങളെ പുറംതള്ളി ചർമ്മത്തെ ജീവസുറ്റതാക്കും.