മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യവസ്ഥകൾ പാലിക്കും. ആശ്ചര്യമനുഭവപ്പെടും. മേലധികാരിയുടെ പ്രതിനിധിയാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചർച്ചകൾ നയിക്കാൻ അവസരം. തീരുമാനങ്ങൾ പ്രാവർത്തികമാക്കും. പുതിയ കരാറുകൾ ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിനയത്തോടുകൂടിയ സമീപനം. സർവകാര്യ വിജയം. പുതിയ പദ്ധതികൾ
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അഹോരാത്രം പ്രവർത്തിക്കും. നിരീക്ഷണങ്ങളിൽ വിജയം. പൊതുപ്രവർത്തനങ്ങളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മുൻകോപം ഒഴിവാക്കും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കും. മനസമാധാനമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആരോഗ്യം സംരക്ഷിക്കും. സ്വതസിദ്ധമായ ശൈലിയിൽ പ്രവർത്തിക്കും. ആത്മാഭിമാനം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മുടങ്ങിക്കിടപ്പുള്ള കാര്യങ്ങൾ തുടങ്ങും. ആരോഗ്യം സംരക്ഷിക്കും. ഭക്ഷണം ക്രമീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മബന്ധം വർദ്ധിക്കും. പുനസമാഗമത്തിന് അവസരം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മനശ്ചാഞ്ചല്യം ഒഴിവാകും. യാഥാർത്ഥ്യങ്ങൾ സ്വീകരിക്കും. പൂർവിക പ്രവർത്തനങ്ങൾ പിൻതുടരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സേവന സാമർത്ഥ്യമുണ്ടാകും. അധികൃതരുടെ പ്രീതി നേടും. സമചിത്തതയോടെ പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കർമ്മ പദ്ധതികൾ. ആദർശങ്ങൾ പ്രാവർത്തികമാക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സമചിത്തതയോടെ പ്രവർത്തിക്കും. ഭിന്നാഭിപ്രായങ്ങൾ ഏകീകരിക്കും. അവസരങ്ങൾ ഉപയോഗപ്പെടുത്തും.