uber

തൃശൂർ: ഡ്രൈവറെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഊബർ ടാക്സി തട്ടിയെടുത്തു. ഇന്നുപുലർച്ചെ തൃശൂരിനുസമീപം ആമ്പല്ലൂരിൽ വച്ചായിരുന്നു സംഭവം. പുതുക്കാട്ടയിലേക്ക് ഓട്ടംപോകാനെന്ന് പറഞ്ഞാണ് കാർ വിളിച്ചത്. ആമ്പല്ലൂരെത്തിയപ്പോൾ ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു.

ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചാണ് പ്രതികൾ വണ്ടി തട്ടിയെടുത്തത്. ആക്രമിക്കപ്പെട്ടയുടൻ ഡ്രൈവർ പുതുക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് കാർ പിന്തുടർന്ന് കാലടിയിൽവച്ച് പിടികൂടി. എന്നാൽ പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ആക്രമിക്കാൻ പദ്ധതിയിട്ടാണ് പ്രതികൾ കാർ വിളിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.