ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ മകളായ ദമയന്തി ബെൻ മോദിയുടെ പേഴ്സും മൊബൈൽ ഫോണും തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 200 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, 700 ഓളം വരുന്ന പൊലീസുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 56000 രൂപയും ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടിരുന്നു.
മുഖ്യപ്രതിയെ കുടുക്കാൻ 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചായിരുന്നു തെരച്ചിൽ നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ പ്രതികളിലൊരാളെ പിടികൂടിയിരുന്നു. രണ്ട് ദിവസം 700 ഓളം വരുന്ന പൊലീസുകാരുടെ കഠിന പ്രയത്നത്തിനൊടുവിലാണ് എല്ലാ പ്രതികളെയും വലയിലാക്കാൻ സാധിച്ചത്.
രണ്ട് ദിവസം മുമ്പാണ് ദമയന്തിയുടെ ബാഗ് മോഷണം പോയത്. പഞ്ചാബിലെ അമൃത്സറിൽ നിന്നും ഡൽഹിയിലെത്തിയ യുവതി, അവിടെയുള്ള ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. സിവിൽ ലൈനിലുള്ള സമാജ് ഭവനിലേക്ക് ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കെട്ടിടത്തിന്റെ ഗേറ്റിന് മുൻപിൽ വച്ചായിരുന്നു ബൈക്കിലെത്തിയ കവർച്ചക്കാർ ദമയന്തിയുടെ പേഴ്‌സും മൊബൈൽ ഫോണും പിടിച്ചുപറിച്ചത്.
അതേസമയം, മോഷണങ്ങൾ തുടർക്കഥയാകുന്ന ഡൽഹിയിൽ, വി.ഐ.പിയുടെ ബന്ധുവിനെ തൊട്ടപ്പോൾ പ്രതിയെ കണ്ടെത്താൻ പൊലീസ് കാണിച്ച ഉത്സാഹം സാധാരണക്കാരുടെ കാര്യത്തിൽ ഉണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
If the snatcher has snatched the belongings from (PM)Modi's niece, 700 policemen solve the problem in 24 hours and send the snatchers to jail. If similar problem would be happened with Coman people, they could not solved it in 700 days. My India is great
— M P S Solanki (@MPSSolanki1) October 14, 2019
 Learn to pronounce
Good job Delhi police in deputing 700 policemen to catch hold of snatcher who took PM's niece purse, if similar efficiency is provided to all citizens no thief can dare to do any unlawful activity.
— Sandeep Kothari (@KothariSandeep) October 14, 2019
पीएम मोदी के परिवार की सादगी हुई जगजाहिर, केस में नहीं हुआ प्रधानमंत्री के नाम का इस्तेमालhttps://t.co/UBfEFC6Vs8 (रिपोर्ट- @niraj_pande ) pic.twitter.com/mY202mbRUa
— ABP News (@ABPNews) October 13, 2019
Police arrests the 2 snatchers involved in PM Modi's niece's case. Great job by the policy-within a day arresting them. Why can't they do it for thousands of similar cases for ordinary people. THAT would reduced the crime rate to start with.
— Subhash Arora (@SubhashArora8) October 14, 2019